തൃശൂർ: മൂന്ന് സ്ഥാനാർഥികള്‍ നാമനിർദേശ പത്രികസമർപ്പിച്ചതോടെ ചേലക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അടുത്തഘട്ടത്തിലേക്ക്. ഉപവരണാധികാരിയായ തലപ്പിള്ളി ലാൻഡ് റെക്കോർഡ്സ് തഹസില്‍ദാർ കിഷോർ ടിപിക്ക് മുമ്പാകെയാണ് സ്ഥാനാർത്ഥികള്‍ പത്രിക സമർപ്പിച്ചത്. ആദ്യം പത്രിക സമർപ്പിക്കാൻ എത്തിയത് എല്‍ഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് ആണ്.
തൊട്ടു പിന്നാലെ എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാർ, ജില്ലാ സെക്രട്ടറി റോഷൻ എന്നിവർക്കൊപ്പമെത്തിയാണ് എൻഡിഎ സ്ഥാനാർഥി പത്രിക സമർപ്പിച്ചത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയാണ് യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ് പത്രിക സമർപ്പിച്ചത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അമീർ, ഡിസിസി സെക്രട്ടറി വേണുഗോപാലമേനോൻ, ബ്ലോക്ക് പ്രസിഡന്റ്മാരായ അനീഷ്, ഷാനവാസ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
TAGS : BY ELECTION | NOMINATION
SUMMARY : Chelakkara by-election; Three candidates submitted nomination papers
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…
പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…
ബെംഗളൂരു: ബേക്കറിയില്‍ പലഹാരമുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ മരിച്ചു. പെരുമ്പാവൂര്‍ കാലമ്പുറം പാണിയേലില്‍ സജീവനാണ് (52)…
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു. ദുബായില്‍ വ്യാപാരിയായ മലപ്പുറം കൊണ്ടോട്ടി പുളിയക്കോട്…