Categories: KERALATOP NEWS

ചൊവ്വാഴ്ച കേരളത്തിൽ വിവിധയിടങ്ങളില്‍ സൈറണ്‍ മുഴങ്ങും

നാളെ കേരളത്തിൽ പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നടക്കും. 85 സൈറണുകളാണ് ചൊവ്വാഴ്ച പരീക്ഷിക്കുന്നത്. വിവിധ ജില്ലകളില്‍ സൈറണുകള്‍ വെച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് ‘കവചം’ എന്ന പേരില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകള്‍ വെച്ചിരിക്കുന്നത് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. സർക്കാർ കെട്ടിടങ്ങളിലും മൊബൈല്‍ ടവറുകളിലും സൈറണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാൻ സാധിക്കും.


TAGS: KERALA, LATEST NEWS
KEYWORDS: Sirens will sound at various places in Kerala on Tuesday

Savre Digital

Recent Posts

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

1 hour ago

മംഗളൂരുവിൽ വന്‍ മയക്കുമരുന്ന് വേട്ട: മലയാളിയടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…

2 hours ago

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

2 hours ago

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

2 hours ago

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

3 hours ago

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…

4 hours ago