Categories: KERALATOP NEWS

ഛത്തീസ്‌ഗഢില്‍ വീണ്ടും ഏറ്റുമുട്ടല്‍; 2 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ സുക്‌മ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു. പോലീസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചധികം നാളുകളായി മേഖലയില്‍ തുടരുന്ന മാവോയിസ്‌റ്റ്‌ വേട്ടയുടെ ഭാഗമാണ് പുതിയ സംഭവവികാസവും. ശനിയാഴ്‌ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പുറപ്പെടുന്ന വേളയില്‍ കിസ്‌താരം പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള വനത്തില്‍ രാവിലെയാണ് വെയ്‌പുണ്ടായത് എന്നാണ് സുക്‌മ പോലീസ് സൂപ്രണ്ട് കിരണ്‍ ചവാൻ അറിയിച്ചത്. തുടർന്ന് സുരക്ഷാ സേന തിരിച്ച്‌ വെടിയുതിർക്കുക ആയിരുന്നു. ഇതിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.

TAGS : LATEST NEWS
SUMMARY : Another encounter in Chhattisgarh; 2 Maoists killed

Savre Digital

Recent Posts

പാലക്കാട് ആക്രിക്കടക്ക് തീപിടിച്ചു; കട പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…

28 minutes ago

അര്‍ജന്റീന ഫുട്‌ബോള്‍ ടീം മാര്‍ച്ചില്‍ കേരളത്തില്‍ എത്തും: മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…

2 hours ago

ശബരിമല സ്വര്‍ണക്കവര്‍ച്ച; രണ്ടാമത്തെ കേസിലും ഉണ്ണിക്യഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…

3 hours ago

മ്യൂസിക് ബാൻഡ് ഉദ്ഘാടനം

ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…

3 hours ago

കണ്ണൂരില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍

കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…

3 hours ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…

4 hours ago