Categories: KERALATOP NEWS

ജഡ്ജിയുടെ കാര്‍ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ അസഭ്യം പറഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെഎ സാബുവാണ് അറസ്റ്റിലായത്. മോട്ടോർ വെഹിക്കിള്‍ ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജിയുടെ വാഹനമാണ് പ്രതി തടഞ്ഞത്.

ജഡ്ജിയെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം തിരികെ വരികയായിരുന്നു ‍ഡ്രൈവർ. രണ്ട് ദിവസം മുമ്പ് പുന്നമടയില്‍ വച്ചാണ് സംഭവമുണ്ടായത്. സംഭവ സമയത്ത് ജഡ്‍ജി വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നില്ല. ഡ്രൈവറുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഗട്ടർ ഒഴിവാക്കാനായി ഡ്രൈവർ വാഹനം വലതുവശത്തേക്ക് എടുത്തു. ഈ സമയം എതിർദിശയില്‍ നിന്നും വന്ന സാബു തന്നെ ഇടിക്കാൻ വന്നുവെന്ന് ആരോപിച്ചാണ് പ്രശ്നമുണ്ടാക്കിയത്. തുടർന്ന് ഇയാള്‍ കാർ തടഞ്ഞു നിർത്തുകയും അസഭ്യം പറയുകയുമായിരുന്നു.

Savre Digital

Recent Posts

ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറൻസ് നിര്‍ബന്ധം; ഹൈക്കോടതി

കൊച്ചി: ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകള്‍ സമർപ്പിച്ച ഹർജികള്‍…

3 hours ago

കനത്ത മഴ; ദക്ഷിണ കന്നഡ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്ന ദക്ഷിണ കന്നഡ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ കേന്ദ്ര റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷ മുൻ…

4 hours ago

കണ്ണൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: അലവിലില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ പ്രേമരാജന്‍ (75), ഭാര്യ എ കെ ശ്രീലേഖ (69)…

4 hours ago

ആര്‍‌എസ്‌എസും ബിജെപിയും തമ്മില്‍ ഒരു തര്‍ക്കവുമില്ല, നല്ല ഏകോപനം; മോഹൻ ഭാഗവത്

ഡല്‍ഹി: ബിജെപിയുടെ വിഷയങ്ങളില്‍ ആർഎസ്‌എസ് ഇടപെടാറില്ലെന്ന് സർ സംഘചാലക് മോഹൻ ഭാഗവത്. ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്‌എസ് അല്ലെന്നു മോഹൻ…

5 hours ago

കനത്ത മഴ; 9 ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന ഒമ്പതുഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാ പിച്ചു. കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്,…

5 hours ago

അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസ്; ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി

കൊച്ചി: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളില്‍ വിചാരണക്കോടതി ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി ഉത്തരവ്. തെളിവുകള്‍ നേരിട്ട് പരിശോധിച്ച്‌…

7 hours ago