Categories: KARNATAKATOP NEWS

ജനവാസകേന്ദ്രങ്ങളിലിറങ്ങിയ രണ്ട് പുള്ളിപ്പുലികൾ പിടിയിലായി

ബെംഗളൂരു : ബന്ദിപ്പുർ, ഗുണ്ടൽപേട്ട് വനമേഖലയുടെ സമീപത്തുള്ള ജനവാസകേന്ദ്രങ്ങളിലിറങ്ങിയ രണ്ട് പുള്ളിപ്പുലികൾ വനംവകുപ്പിന്റെ പിടിയിലായി. ബന്ദിപ്പുരിലെ മദ്ദൂർ വനമേഖലയിലെ ഹൊങ്കഹള്ളി വില്ലേജിൽനിന്ന് നാലുവയസ്സുള്ള ആൺപുലിയും ഗുണ്ടൽപേട്ടിലെ അക്കലപുരയില്‍ മൂന്നുവയസ്സുള്ള ആൺപുലിയുമാണ് കൂട്ടിലകപ്പെട്ടത്.

ഹൊങ്കഹള്ളിയില്‍ കഴിഞ്ഞദിവസം പുലി രണ്ട് പശുക്കളെ ആക്രമിച്ച് കൊന്നിരുന്നു. ഇതേത്തുടർന്നാണ് വനംവകുപ്പ് മേഖലയിൽ കൂടുകൾ സ്ഥാപിച്ചത്. അക്കലപുരയില്‍ കർഷകനായ സതീഷിന്റെ കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി അകത്തായത്. 15 ദിവസം മുമ്പ് ഈ പുള്ളിപ്പുലി പ്രദേശത്ത് എത്തി കന്നുകാലികളെ കൊന്നിരുന്നു, പുലികളെ പിന്നീട് മൂലെഹൊള്ള വനത്തിലേക്ക് വിട്ടതായി ബന്ദിപ്പുർ ഫോറസ്റ്റ് കൺസർവേറ്റീവ് ഓഫീസർ എം. പ്രഭാകരൻ അറിയിച്ചു.
<BR>
TAGS :LEOPARD TRAPPED | MYSURU
SUMMARY : Two leopards caught in human settlements

Savre Digital

Recent Posts

ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…

6 hours ago

മൈസൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…

7 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ്‌ ഉടമയായിരുന്നു. ഭാര്യ: രാമപുരം…

7 hours ago

കു​ന്നം​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബിഎംഡബ്ല്യു കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…

7 hours ago

തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ‌ി​ലാ​യ ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ്…

7 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…

8 hours ago