ബെംഗളൂരു: കുടകിലെ ഗോണികുപ്പയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വനംവകുപ്പ് പിടികൂടി. ഗോണികുപ്പ ചെന്നങ്കൊള്ളിക്ക് സമീപത്തുനിന്നാണ് 43 വയസ്സുള്ള ആനയെ പിടികൂടിയത്. മാറ്റിഗോട്, ഹാരങ്കി, ദുബാരെ ക്യാമ്പുകളിൽനിന്നുള്ള ഭീമ, കാഞ്ചൻ, വിക്രം, പ്രശാന്ത്, ശ്രീകാന്ത്, ഈശ്വർ എന്നീ പരിശീലനം ലഭിച്ച ആനകളെ ഉപയോഗിച്ചാണ് അക്രമാസക്തമായ ആനയെ മെരുക്കിയ ശേഷം കീഴ്പെടുത്തിയത്.
തുടർന്ന്, ക്രെയിനിന്റെ സഹായത്തോടെ ട്രക്കിൽ കയറ്റി ദുബാരെ ആന ക്യാമ്പിലേക്ക് കൊണ്ടുപോയി. കർണാടക സംസ്ഥാന വന്യജീവി ബോർഡ് അംഗം സങ്കേത് പൂവയ്യ, കുടക് ജില്ലാ സി.സി.എഫ്. ഡോ. മാലതി പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.
കഴിഞ്ഞദിവസം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു.തുടർന്ന്, വനംവകുപ്പിനുനേരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
<br>
TAGS : WILD ELEPHANT | KODAGU
SUMMARY : Wild elephant caught
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.…
പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്…
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…