കൊച്ചി: നടൻ ജഗതി ശ്രീകുമാറിന്‍റെ 74-ാം ജന്മദിനമാണ് ഇന്ന്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും അദ്ദേഹം പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. 2022 ല്‍ സിബിഐ 5- ദി ബ്രെയ്ൻ എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാർ മുഖം കാണിച്ചിരുന്നു. ഇപ്പോഴിതാ ആരാധകർക്കുള്ള സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്.
പിറന്നാള്‍ ദിനത്തിലാണ് ആരാധകർക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പിറന്നാള്‍ സമ്മാനമായി നല്‍കുന്നത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന വല എന്ന ചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാർ വൻ തിരിച്ചുവരവ് നടത്തുന്നത്. കെ മധു സംവിധാനം ചെയ്‌ത സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി അഭിനയിച്ചിരുന്നു.
നടൻ അജു വർഗീസാണ് ഒരു ഇടവേളയ്ക്ക് ശേഷം ജഗതി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിഖ്യാതനായ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തിള്ള ജഗതിയുടെ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.
വീല്‍ ചെയറിലിരിക്കുന്ന, പാറിപ്പറന്ന നരച്ച തലമുടിയും കറുത്ത കണ്ണടയുമായി, സ്യൂട്ട് ധരിച്ച് ഇതുവരെ കാണാത്ത വ്യത്യസ്തമായ അടിമുടി പുതുമയുള്ള ലുക്കിലാണ് ചിത്രത്തില്‍ ജഗതി ശ്രീകുമാർ എത്തുക എന്ന് പോസ്റ്ററില്‍ നിന്ന് നമുക്ക് വ്യക്തമാകും. ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ജോണർ പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകനാണ് അരുണ്‍ ചന്തു.
TAGS : ENTERTAINMENT
SUMMARY : Jagathy Sreekumar in an extravagant look on her birthday
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…