നെടുമങ്ങാട്: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ ബന്ധുവിന്റെ ജനമദിനാഘോഷത്തിൽ ഒത്തുകൂടിയ ഗുണ്ടകൾ പോലീസുകാരെ വളഞ്ഞിട്ടുതല്ലി. ഇന്നലെയാണ് പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ആക്രമണം തലസ്ഥാനത്ത് നടന്നത്. സ്റ്റാമ്പർ അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തിൽ സി ഐ,എസ് ഐ ഉൾപ്പെടെയുള്ള പോലീസുകാർക്കാണ് പരുക്കേറ്റത്.
അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉൾപ്പെടുത്തി ഇന്നലെ പാർട്ടി നടത്തിയിരുന്നു. പിറന്നാൾ പാർട്ടി പോലീസ് നേരത്തെ വിലക്കിയിരുന്നു. പിറന്നാൾ ആഘോഷങ്ങൾ നടക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. പോലീസുകാരുടെ പരിക്ക് ഗുരുതരമല്ല.
സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ 12പേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര് ഖാദി ബോർഡ് സമീപം മൊട്ടൽമൂട് കുഴിവിള വീട്ടിൽ സ്റ്റമ്പർ എന്നു വിളിക്കുന്ന അനീഷ്(30), നെടുമങ്ങാട് അരശുപറമ്പ് കിഴക്കുംകര വീട്ടിൽ രാഹുൽ രാജൻ(30), കരിപ്പൂര് വാണ്ട മുടിപ്പുര കുമാരി സദനത്തിൽ വിഷ്ണു(33), കരിപ്പൂര് വാണ്ട ത്രിവേണി സദനം വീട്ടിൽ പ്രേംജിത്ത് (37), കരിപ്പൂര് പനങ്ങോട്ടേല അഖിലേഷ് ഭവനിൽ അനൂപ്(20), മേലാംകോട് മൂത്താംകോണം പുളിമൂട്ടിൽ വീട്ടിൽ രാഹുൽ രാജ്(20), മൂത്താംകോണം തടത്തരികത്തു പുത്തൻവീട്ടിൽ രഞ്ജിത്ത്(30), നെട്ടിറച്ചിറ പന്തടിവിള വീട്ടിൽ സജീവ്(29), പാങ്ങോട് കൊച്ചാലുംമൂട് കാഞ്ചിനട സാന്ദ്ര ഭവനിൽ ജഗൻ(24), ആനാട് ഉണ്ടപ്പാറ കുഴിവിള സംഗീത ഭവനിൽ സജിൻ(24), തൊളിക്കോട് വിതുര കൊപ്പം വൃന്ദ ഭവനിൽ വിഷ്ണു(24), വെള്ളനാട് കൂവക്കുടി നിധിൻ ഭവനിൽ ജിതിൻ കൃഷ്ണ(28) എന്നിവരാണ് അറസ്റ്റിലായത്.
എട്ട് ഗുണ്ടകളെ പോലീസ് ഇന്നലെ സാഹസികമായി പിടികൂടിയിരുന്നു. 12 പേര്‍ ഓടിരക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ടവരിൽ നാലുപേരെ പിന്നീട് പിടികൂടുകയായിരുന്നു.
<BR>
TAGS : CRIME | THIRUVANATHAPURAM
During the birthday celebrations, the goons surrounded and beat up the policemen, including the CI; 12 gangsters arrested
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…