Categories: TOP NEWSWORLD

ജപ്പാനില്‍ രണ്ട് സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു

ജപ്പാനില്‍ രണ്ട് സൈനിക ഹെലികോപ്ടറുകള്‍ പസഫിക് സമുദ്രത്തില്‍ തകര്‍ന്ന് വീണു. ഒരാള്‍ മരിച്ചു, ഏഴ് പേരെ കാണാതായി. ജാപ്പനീസ് സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിന്റെ വക്താവ് അപകടവാര്‍ത്ത സ്ഥിരീകരിച്ചു. പസഫിക് സമുദ്രത്തിലെ ഇസു ദ്വീപില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഹെലികോപ്ടറുകള്‍ അപകടത്തില്‍പ്പെട്ടത്.

ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴ് പേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കടലില്‍ നിന്ന് തകര്‍ന്ന ഹെലികോപ്ടറുകളുടെ അവശിഷ്ടങ്ങളും തെരച്ചിലിനിടെ കണ്ടെത്തി. അപകട കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

അപകടത്തിന് 25 മിനിട്ട് മുമ്പ് ഹെലികോപ്ടറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. പിന്നാലെ എമര്‍ജന്‍സി സിഗ്‌നലും ലഭ്യമായി. സംഭവത്തില്‍ വിദേശ രാഷ്‌ട്രങ്ങളുടെ ഉള്‍പ്പെടെ മറ്റേതെങ്കിലും ഇടപെടലിന് സാധ്യതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

The post ജപ്പാനില്‍ രണ്ട് സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു appeared first on News Bengaluru.

Savre Digital

Recent Posts

ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും; ജനുവരി 9ന് ചുമതലയേൽക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…

6 hours ago

റെയിൽവേയുടെ പുതുവത്സര സമ്മാനം; വിവിധ ട്രെയിനുകളുടെ യാത്ര സമയം കുറച്ചു

തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…

7 hours ago

‘പോറ്റി ആദ്യം കേറിയത് സോണിയാഗാന്ധിയുടെ വീട്ടിൽ’, മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…

7 hours ago

പിഎസ്‍സി: വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…

8 hours ago

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…

8 hours ago

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…

9 hours ago