Categories: KERALATOP NEWS

ജമ്മു കശ്മീരില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു

ജമ്മു കശ്മീരില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു. കൊട്ടാരക്കര കുന്നത്തൂർ രണ്ടാം വാർഡ് മാനാമ്പുഴ കോളാറ്റ് വീട്ടിൽ (ഗായത്രി) വിജയൻകുട്ടിയാണ്(48) മരിച്ചത്. മണ്ണു മാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്. 28 വര്‍ഷമായി അദ്ദേഹം സൈനികനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അവസാനമായി അവധിക്ക് നാട്ടിലെത്തിയത്.

മൃതദേഹം തിങ്കളാഴ്ച രാവിലെ 8ന് ജന്മനാട്ടിൽ എത്തിക്കും. പൊതുദർശനത്തിനു ശേഷം പൂർണ സൈനിക ബഹുമതികളോടെ 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: നിഷ. മക്കൾ: രമ്യ വിജയൻ, ഭവ്യ വിജയൻ.
<BR>
TAGS : JAMMU KASHMIR | MALAYALI SOLDIER
SUMMARY : A Malayali soldier died in an accident while working in Jammu and Kashmir

Savre Digital

Recent Posts

ഡല്‍ഹി സ്ഫോടനം; കേരളത്തിൽ പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്

കോഴിക്കോട്: ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ്…

54 minutes ago

കലാമണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്

തൃശൂര്‍: തൃശൂരിലെ കേരള കലാമണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തില്‍ ദേശമംഗലം സ്വദേശിയായ അധ്യാപകന്‍ കനകകുമാറിനെതിരേ പോലിസ് കേസെടുത്തു.…

2 hours ago

ഡല്‍ഹി സ്ഫോടനം: കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറടക്കം 5 പേരെ തിരിച്ചറിഞ്ഞു

ഡൽഹി: ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ…

3 hours ago

പാലോട് പടക്കക്കടയ്ക്ക് തീപിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: പാലോട് പടക്കക്കടയ്ക്ക് തീപിടിച്ചു. പേരയം താളിക്കുന്നില്‍ പ്രവർത്തിക്കുന്ന പടക്കനിർമ്മാണശാലയ്ക്കാണ് തീപിടിച്ചത്. മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഇവരെ മെഡിക്കല്‍…

3 hours ago

തിരുവനന്തപുരം മ്യൂസിയത്തില്‍ തെരുവുനായ ആക്രമണം; അഞ്ചുപേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നായകളെയും കടിച്ചതിനാല്‍ വ്യായാമത്തിനും മറ്റും…

4 hours ago

സ്വര്‍ണവിലയിൽ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഇന്ന് 1800 രൂപ ഒരു പവന് വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…

5 hours ago