Categories: TOP NEWSWORLD

ജയിൽശിക്ഷ അനുഭവിച്ചയാളെ മന്ത്രിയാക്കി; താ‍യ്‌‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ഭരണഘടനാ കോടതി

ബാങ്കോക്ക്‌: പ്രതിപക്ഷ പാർട്ടി പിരിച്ചുവിട്ടതിനു പിന്നാലെ പ്രധാനമന്ത്രിയെയും പുറത്താക്കി താ‍യ്‌‌ലൻഡിലെ ഭരണഘടനാകോടതി. കൈക്കൂലിക്കേസിൽ ശിക്ഷയനുഭവിച്ച പ്രതിയെ മന്ത്രിയായി നിയമിച്ചതിനാണ്‌ പ്രധാനമന്ത്രി സേതാ തവിസിനെ പുറത്താക്കിയത്‌.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രിയായി കഴിഞ്ഞ ഏപ്രിലിൽ നിയമിക്കപ്പെട്ട പിചിറ്റ്‌ ചിൻബാൻ ജഡ്‌ജിക്കു കൈക്കൂലി നൽകാൻ ശ്രമിച്ചതിന്‌ 2008ൽ തടവുശിക്ഷ അനുഭവിച്ചിരുന്നു. നിയമനം വിവാദമായതോടെ ചുമതലയേറ്റ്‌ ആഴ്‌ചകൾക്കുള്ളിൽ ചിൻബാൻ രാജിവച്ചു. ചിൻബാനെ മന്ത്രിപദവിയിലേക്ക്‌ നിർദ്ദേശിച്ച തവിസിൻ രാജ്യത്തെ നീതി സംഹിതയ്ക്കെതിരായി പ്രവർത്തിച്ചതിനാലാണ്‌ പ്രധാനമന്ത്രി പദവിയിൽ നിന്നും നീക്കിയത്‌. പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഉപരിസഭയുടെ അംഗീകാരം ലഭിക്കാത്തതിനാൽ പ്രതിപക്ഷത്തു തുടർന്നിരുന്ന മൂവ്‌ ഫോർവേഡ്‌ പാർടി പിരിച്ചുവിടാൻ 7ന്‌ കോടതി ഉത്തരവിട്ടിരുന്നു.  അതേസമയം ഉപപ്രധാനമന്ത്രി ഫുംതം വെച്ചായച്ചായി ഇടക്കാല പ്രധാനമന്ത്രിയാകുമെന്ന‌ാണ് റിപ്പോര്‍ട്ടുകള്‍.

തായ്‌ലൻഡിൽ 16 വർഷത്തിനിടെ നാലാമത്തെ തവണയാണ് പ്രധാനമന്ത്രിയെ  പുറത്താക്കുന്നത്.സൈനികരും സർക്കാരും തമ്മിലുള്ള  പകപോക്കൽ കാരണം നിരവധി സർക്കാരുകളെ അട്ടിമറിയിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ചരിത്രമുള്ള രാജ്യമാണ് തായ്​ലൻഡ്.
<Br>
TAGS : THAILAND
SUMMARY : Thailand’s Prime Minister has been dismissed by the Constitutional Court

Savre Digital

Recent Posts

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…

4 hours ago

തൃശ്ശൂരിൽ പോർവിളിയും സംഘർഷവും; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്

തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…

5 hours ago

വയോധികർക്കും ഭിന്നശേഷിക്കാർക്കും റേഷൻ ഉൽപന്നങ്ങൾ വീട്ടുപടിക്കൽ; തമിഴ്‌നാട്ടിൽ ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…

5 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…

6 hours ago

യൂണിയൻ ബാങ്ക്; 250 വെൽത്ത് മാനേജർ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…

6 hours ago

ഓപ്പറേഷൻ ലൈഫ്: സംശയാസ്പദമായ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…

6 hours ago