തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. ഒരു കുപ്പി മദ്യത്തിന് ശരാശരി 10 ശതമാനം വിലവർധനയുണ്ടാകും. സർക്കാർ മദ്യമായ ജവാന് പത്ത് രൂപയാണ് കൂട്ടിയത്. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് 650 രൂപയായി.
തിങ്കളാഴ്ച മുതൽ വിലവർധന പ്രാബല്യത്തിൽ വരും. ബെവ്‌കോയും മദ്യകമ്പനികളും തമ്മിൽ റേറ്റ് കോൺട്രാക്ട് ഉണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് വിൽക്കുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതിനെ തുടർന്ന് മദ്യത്തിന്റെ വില വർധിപ്പിക്കണമെന്ന് ഏറെ നാളായി മദ്യ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ആയിരത്തിന് താഴെയുള്ള മദ്യങ്ങൾക്ക് 10 മുതൽ 50 രൂപ വരെയാണ് വർധനയുണ്ടാവുക. 1000ന് മുകളിൽ വിലവരുന്ന മദ്യങ്ങൾക്ക് 100 മുതൽ 130 രൂപ വരെയുമാണ് വർധനവ്. 341 ബ്രാൻഡുകൾക്ക് വില വർധിച്ചപ്പോൾ 107 ബ്രാൻഡുകൾക്ക് വില കുറച്ചിട്ടുമുണ്ട്. 301 ബ്രാൻഡുകൾക്ക് വിലയിൽ മാറ്റമില്ലാതെ തുടരും.
TAGS: KERALA | PRICE HIKE
SUMMARY: Liquor price hike in Kerala Increased
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന്…
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. രണ്ടാം ടെസ്റ്റില്‍…
ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി…
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…
മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…
ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…