Categories: KERALATOP NEWS

ജസ്‌ന തിരോധാന കേസ്; നിർണായക വിധി ഇന്ന്

കൊച്ചി: ജസ്‌ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. ജെസ്‌നയുടെ അച്ഛന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയായിരുന്നു സിബിഐ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ജസ്‌നയുടെ അച്ഛന്‍ ഉന്നയിച്ച രക്തക്കറയുള്ള വസ്ത്രം കണ്ടെത്തിയിട്ടില്ലെന്നും ജസ്‌ന ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ എവിടെയും തെളിഞ്ഞിട്ടില്ലെന്നും സിബിഐ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്നായിരുന്നു സിബിഐയുടെ മറുപടി. കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്‌പെക്ടർ നിപുൽ ശങ്കർ കോടതിയിൽ കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ നേരിട്ടു ഹാജരായിരുന്നു. ഇരു പക്ഷത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് വിധി പറയുന്നത്.

അതേസമയം പ്രധാന തെളിവുകളില്‍ അന്വേഷണം നടത്തിയിട്ടില്ല എന്നായിരുന്നു അച്ഛന്റെ ആരോപണം. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിന്റെ ഇടപെടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതി ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ നല്‍കുമെന്നാണ് അച്ഛന്റെ നിലപാട്. ജെസ്‌ന ജീവിച്ചിരിപ്പില്ല എന്നും അച്ഛന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ലൗ ജിഹാദ് അല്ല തിരോധാനത്തിന് കാരണമെന്നും അച്ഛന്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

The post ജസ്‌ന തിരോധാന കേസ്; നിർണായക വിധി ഇന്ന് appeared first on News Bengaluru.

Savre Digital

Recent Posts

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാന്തപുരം

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കാര്യത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്.ഇത് സംബന്ധിച്ച്‌ കാന്തപുരത്തിന്റെ…

12 seconds ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം സ്വർണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്.…

43 minutes ago

യശ്വന്ത്പുരയിലെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യെഡിയൂരപ്പ; ജെഡിഎസിന് അതൃപ്തി

ബെംഗളൂരു: 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യശ്വന്ത്പുര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി എം. രുദ്രേഷിനെ മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ പ്രഖ്യാപിച്ചു.…

2 hours ago

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാദം തള്ളി കേന്ദ്രസർക്കാർ

ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അവകാശവാദം കേന്ദ്ര വിദേശകാര്യമന്ത്രാലയം തള്ളി. നിമിഷ…

3 hours ago

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരും; 2 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ…

3 hours ago

കിണറ്റിൽ വീണ പുലിക്കുട്ടി ഷോക്കേറ്റ് ചത്തു

മംഗളൂരു: ദക്ഷിണ കന്നഡയിലെ മുൾക്കിയിൽ കിണറ്റിൽ വീണ പുലിക്കുട്ടി ഷോക്കേറ്റ് ചത്തു. 6 മാസം പ്രായമായ പുലിയെയാണ് കിണറ്റിനുള്ളിൽ ചത്ത…

4 hours ago