ബെംഗളൂരു: ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി (98) അന്തരിച്ചു. കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജിയാണ്. സ്വകാര്യത മൗലികാവകാശമാക്കാന്‍ വേണ്ടി നിയമപോരാട്ടം നടത്തിയ വ്യക്തിയാണ് ജസ്റ്റിസ് പുട്ടസ്വാമി. ആധാറിന്‍റെ നിയമസാധുത ചോദ്യം ചെയ്ത് ആദ്യമായി കോടതിയെ സമീപിച്ചതും അദ്ദേഹമായിരുന്നു.
പുട്ടസ്വാമി നല്‍കിയ ഹർജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധി പിറന്നത്. ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 2012ലാണ് പുട്ടസ്വാമി സുപ്രീംകോടതിയില്‍ റിട്ട് ഹർജി നൽകിയത്. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് വ്യക്തമാക്കിയെങ്കിലും പദ്ധതി റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.
1952ല്‍ അഭിഭാഷകനായി എൻറോള്‍ ചെയ്ത അദ്ദേഹം 1977 നവംബറില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി. പിന്നീട് വിരമിച്ച ശേഷം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ബെംഗളൂരു ബെഞ്ചിന്റെ വൈസ് ചെയര്‍പേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
TAGS: KARNATAKA | DEATH
SUMMARY: Justice KS Puttaswamy passes away
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കല വെല്‍ഫയര്‍ അസോസിയേഷന്‍ ബെംഗളൂരു സംഘടിപ്പിക്കുന്ന വി.എസ് അനുസ്മരണയോഗം നാളെ രാവിലെ…
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുന്നു. നിലവില്‍ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 5 ജില്ലകളില്‍ യെല്ലോ…
ബെംഗളൂരു: വടകര കാര്‍ത്തികപ്പള്ളി സ്വദേശി കെ.വി. ദാമോദരൻ നമ്പ്യാർ (87) ബെംഗളൂരുവില്‍ അന്തരിച്ചു. ആർമി ബേസ് വർക്ക്‌ഷോപ്പിൽ ഓഫീസ് സൂപ്രണ്ടായിരുന്നു.…
ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം 'അക്ഷരപ്പുലരി' നാളെ വൈകിട്ട് 3 മണി…
കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ് ആരിക്കാടി സ്വദേശി മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്.…
കണ്ണൂർ: തെരുവ് നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് കാര്യാട്ട്പുറം സ്വദേശി വൈഷ്ണവ്(23) ആണ് മരിച്ചത്.…