ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ, കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ, മുന്‍ പ്രസിഡന്റുമാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പാർട്ടി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പി ചിദംബരം എന്നിവർ ചേർന്നാണ് ‘ന്യായ് പത്ര’ എന്ന പേരില്‍ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.. 25 ഗ്യാരന്റികളാണ് പ്രകടന പത്രികയിലുള്ളത്. ജാതി സെന്‍സസ് നടപ്പാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും, കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സ്ത്രീകള്‍ക്ക് മാറ്റിവയ്ക്കും എന്നതുള്‍പ്പടെ നിരവധി വാഗ്ദാനങ്ങളുമായാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത് തടയും, ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കും, കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടില്‍ വര്‍ഷം ഒരു ലക്ഷം രൂപ നല്‍കും, സര്‍ക്കാര്‍ – പൊതുമേഖല ജോലികളിലെ കരാര്‍ നിയമനങ്ങള്‍ എടുത്തു കളയും, നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അവസാനിപ്പിച്ച അഴിമതി കേസുകളില്‍ പുനരന്വേഷണം നടത്തും, പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും, അഗ്‌നിപത് പദ്ധതി ഒഴിവാക്കും, 2025 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനവും 2029 മുതലുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 33 ശതമാനം സംവരണവും നല്‍കും, പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലുള്ളത്.
The post ജാതി സെന്‍സസ് നടപ്പാക്കും, ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കും; കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…
ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്.…
ബെംഗളൂരു: കൊല്ലം ഈട്ടിവിള പുനലൂർ സ്വദേശി ഡി. ലാസർ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. രാമമൂർത്തിനഗർ പഴയ…
ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായി…
പാലക്കാട്: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ്…