Categories: KARNATAKATOP NEWS

ജാതി സെൻസസ് റിപ്പോർട്ട്‌; സംസ്ഥാനത്ത് 91 ലക്ഷം പേർ ന്യുനപക്ഷ വിഭാഗത്തിൽ പെട്ടവരാണെന്ന് കണ്ടെത്തൽ

ബെംഗളൂരു: കർണാടക ജാതി സെൻസസ് സർവേ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്ത് ആകെയുള്ള 5.98 കോടി ജനസംഖ്യയില്‍ ഏകദേശം 91 ലക്ഷം പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരാണെന്ന് റിപ്പോര്‍ട്ട്. ഇതിനു പുറമെ ജാതികളും ഉപജാതികളുമായി 1351 വിഭാഗങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതില്‍ മുസ്ലിങ്ങളില്‍ മാത്രം 99 ഉപജാതികളുണ്ട്. ബ്രാഹ്മണരില്‍ 59 ഉപജാതികള്‍ ഉണ്ട്.

സംസ്ഥാന ജനസംഖ്യയുടെ 2.6 ശതമാനം ബ്രാഹ്മണരാണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ 57 ഉപജാതികളുണ്ട്. മൊത്തം ജനസംഖ്യയുടെ 21.3 ശതമാനമാണ് ലിംഗായത്തുകളും വൊക്കലിംഗയുമാണ്. 2015ല്‍ നടത്തിയ സര്‍വേ പ്രകാരം 76.99 ലക്ഷം മുസ്ലിങ്ങളാണുള്ളത്. ഇവര്‍ക്ക് നിലവില്‍ ഒബിസി ക്വാട്ടയില്‍ നിലവിലുള്ള കാറ്റഗറി 2 ബിയില്‍ നാല് ശതമാനം സംവരണമാണ് ലഭിക്കുന്നത്. ക്രിസ്ത്യാനികള്‍ ലിംഗായത്തുകള്‍ക്കൊപ്പം അഞ്ച് ശതമാനം സംവരണമുള്ള കാറ്റഗറി-3ഡിയിലാണ് വരുന്നത്. 9.47 ലക്ഷം പേരില്‍ 7.71 ലക്ഷം പേരും ക്രിസ്ത്യന്‍ എന്ന് മാത്രമാണ് വിശേഷിപ്പിച്ചത്.

ബാക്കിയുള്ളവരെ മാഡിഗ ക്രിസ്ത്യന്‍, ബില്ലവ ക്രിസ്ത്യന്‍, ബ്രാഹ്മണ ക്രിസ്ത്യന്‍, ഈഡിഗ ക്രിസ്ത്യന്‍, ജംഗമ ക്രിസ്ത്യന്‍, കമ്മ ക്രിസ്ത്യന്‍, കുറുബ ക്രിസ്ത്യന്‍, വൊക്കലിഗ ക്രിസ്ത്യന്‍, വാല്‍മീകി ക്രിസ്ത്യന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി. അതേസമയം നിലവിലുള്ള 32 ശതമാനം ഒബിസി സംവരണം 51 ശതമാനം ആയി ഉയര്‍ത്താന്‍ പിന്നാക്ക ക്ഷേമ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ജാതി സെന്‍സസില്‍ നിർദേശിച്ചിട്ടുണ്ട്. കൂടാതെ മുസ്ലിം സംവരണം 4ല്‍ നിന്ന് 8 ശതമാനം ആയി ഉയര്‍ത്താനും നിര്‍ദേശമുണ്ട്.

TAGS: KARNATAKA | CASTE CENSUS
SUMMARY: State have 91 lakh minority reveals Caste census report

Savre Digital

Recent Posts

കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; കൊട്ടാരക്കരയിലെ ഡോക്‌ടര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം…

26 minutes ago

സൈബർ സാമ്പത്തിക കുറ്റവാളികളെ കുരുക്കാൻ ഓപ്പറേഷൻ ‘സൈ-ഹണ്ട്‌’; 263 പേർ പിടിയിൽ, 125 പേർ നിരീക്ഷണത്തിൽ

കൊച്ചി: സംസ്ഥാന വ്യാപകമായി കേരള പോലീസ്‌ നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ രജിസ്‌റ്റർ ചെയ്‌തത്‌ 382 കേസുകൾ. 263 പേർ…

39 minutes ago

ആശപ്രവർത്തകർ രാപകൽ സമരം അവസാനിപ്പിക്കും; നാളെ വിജയപ്രഖ്യാപനം, ഇനി പ്രതിഷേധം ജില്ലകളിലേക്ക്

തിരുവനന്തപുരം: സെക്രട്ടറിയേ​റ്റ് പടിക്കൽ കഴിഞ്ഞ 266 ദിവസമായി ആശമാർ നടത്തുന്ന രാപ്പകൽ സമരം അവസാനിക്കുന്നു. കേരളപ്പിറവി ദിനത്തിൽ വിജയ പ്രഖ്യാപനം…

2 hours ago

ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്തു; നാല് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത അധ്യാപകര്‍ക്ക് നോട്ടീസ്. ബീദറിലെ നാല് അധ്യാപകര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് ഔറാദിലെ ബ്ലോക്ക് വിദ്യാഭ്യാസ…

2 hours ago

പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

ബെംഗളുരു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ബെലന്തൂർ എസ്ഐയെയും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു. ബെലന്തൂർ എസ്ഐ…

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് ഉഡുപ്പി ക്ഷേത്രം സന്ദര്‍ശിക്കും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് ഉഡുപ്പിയിലെ പ്രശസ്തമായ ശ്രീകൃഷ്ണ മഠം സന്ദർശിക്കുമെന്ന് ക്ഷേത്ര വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12നു…

3 hours ago