ബെംഗളൂരു: ജാതി സെന്‍സസ് സർവേ റിപ്പോര്‍ട്ടില്‍ തീരുമാനം വീണ്ടും മാറ്റിവെച്ച് കര്‍ണാടക സർക്കാർ. മന്ത്രിമാര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ സാധ്യമാക്കുന്നതിനായാണ് തീരുമാനം. വിഷയത്തില്‍ മന്ത്രിസഭ ഹ്രസ്വ ചര്‍ച്ച നടത്തിയെന്നും നിരവധി മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് നിർദേശം നല്‍കിയെന്നും നിയമ മന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.
2015-ല്‍ സംസ്ഥാനവ്യാപകമായി നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് 2024 ഫെബ്രുവരി 29-ന് കര്‍ണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ (കെഎസ്ബിസി) സിദ്ധരാമയ്യ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 18-ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിദ്ധരാമയ്യ 34 മന്ത്രിമാരോടും റിപ്പോര്‍ട്ടിനെക്കുറിച്ചുളള അഭിപ്രായങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ഇതുവരെ 12 മന്ത്രിമാര്‍ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുളളത്.
സംസ്ഥാന ജനസംഖ്യയുടെ 70 ശതമാനവും പിന്നാക്ക വിഭാഗങ്ങളില്‍നിന്നുളളവരാണ് എന്ന ജാതി സര്‍വ്വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ഒബിസി വിഭാഗക്കാരായ നേതാക്കളുടെ ആവശ്യം. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രബലരായ വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ റിപ്പോര്‍ട്ടിന് എതിരാണ്.
TAGS: KARNATAKA | CASTE CENSUS
SUMMARY: Karnataka govt postponed decision against Caste census report
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…
ന്യൂഡൽഹി: തൃശൂർ ചാലക്കുടി സ്വദേശി അരുൺ ഗോകുൽ വരച്ച 'ഉദയ്" എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ…
കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ട്രൈബല്‍ സ്കൂളിലെ ക്ലാസ് റൂമിന്റെ ഗ്രില്‍ തകർത്ത് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പ്രദേശവാസികളായ…