ജാപ്പനീസ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നൽ ട്രയൽ റൺ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ജാപ്പനീസ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നൽ ട്രയൽ റൺ ആരംഭിച്ചു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) മൂന്ന് പ്രധാന സിഗ്നലുകളിലാണ് പരീക്ഷണം നടത്തുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ ബെംഗളൂരുവിൽ യാത്രക്കാർക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണിത്. പച്ച സിഗ്നലിനായി കാത്തുനിൽക്കാതെ എണ്ണത്തിനനുസരിച്ച് വാഹനസമയം ക്രമീകരിച്ച് കടത്തിവിടുന്ന സിഗ്നൽ സംവിധാനമാണ് നിലവിൽ വരിക. കര്‍ണാടക അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പാണ് 70 കോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നത്.

ജാപ്പനീസ് മോഡറേറ്റോ (മാനേജ്മെൻ്റ് ഓഫ് ഒറിജിൻ ഡെസ്റ്റിനേഷൻ റിലേറ്റഡ് അഡാപ്റ്റേഷൻ ഫോർ ട്രാഫിക് ഒപ്റ്റിമൈസേഷൻ) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം. ഓരോ ജങ്ഷനുകളിലെയും വാഹനങ്ങളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ സ്വയം സിഗ്നലുകളിൽ മാറ്റം വരുത്തി വാഹനങ്ങൾ കടത്തിവിടുന്നതാണ് രീതി.

പുതിയ സംവിധാനം പ്രവർത്തനം ആരംഭിക്കുന്നതോടെ സിഗ്നലുകളിൽ നിർത്തിയിടേണ്ടിവരുന്ന വാഹനങ്ങളുടെ തിരക്ക് 30 ശതമാനം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. റോഡിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന സെൻസറുകളിൽ നിന്ന് എത്ര വാഹനങ്ങളാണ് സിഗ്നലുകളിൽ കാത്തുകിടക്കുന്നതെന്നും ഏത് ഭാഗത്തേക്കാണ് വാഹനങ്ങൾ കൂടുതലായി പോകുന്നതെന്നും കണ്ടെത്താനാകും. റോഡുമുറിച്ച് കടക്കുന്ന കാൽനടക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാണ് പുതിയ സംവിധാനം. മുഴുവൻ കാൽനട യാത്രക്കാരും സുരക്ഷിതമായി റോഡുമുറിച്ച് കടന്നശേഷം മാത്രമേ പച്ച സിഗ്നൽ തെളിയൂ.

TAGS: BENGALURU UPDATES | TRAFFIC SIGNAL
SUMMARY: Japanese traffic signal system trials started in bengaluru

Savre Digital

Recent Posts

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പുകവലി; കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍…

30 minutes ago

ബെമാ ചാരിറ്റബിൾ സൊസൈറ്റി വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം നടത്തി

ബെംഗളൂരു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ബെമാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സാമൂഹിക ഉത്തരവാദിത്ത…

51 minutes ago

കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണം; 10 അംഗ സംഘത്തെ രൂപീകരിച്ചു

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ…

1 hour ago

തൃശൂര്‍ വോട്ട് കൊള്ള; സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ട വോട്ട്

തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…

2 hours ago

നിര്‍ത്തിയിട്ടിരുന്ന വിമാനത്തിലേക്ക്‌ ചെറുവിമാനം ഇടിച്ചിറങ്ങി; വൻ തീപിടിത്തം

വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക്‌ ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…

3 hours ago

നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…

4 hours ago