ബെംഗളൂരു: ബെംഗളൂരുവിൽ ജാപ്പനീസ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നൽ ട്രയൽ റണ്ണിൽ തകരാർ കണ്ടെത്തി. ഗതാഗതക്കുരുക്ക് രൂക്ഷമായ ബെംഗളൂരുവിൽ യാത്രക്കാർക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പച്ച സിഗ്നലിനായി കാത്തുനിൽക്കാതെ എണ്ണത്തിനനുസരിച്ച് വാഹനസമയം ക്രമീകരിച്ച് കടത്തിവിടുന്ന സിഗ്നൽ സംവിധാനമാണ് നിലവിൽ വരിക. കര്‍ണാടക അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പാണ് 70 കോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നത്.
ജാപ്പനീസ് മോഡറേറ്റോ (മാനേജ്മെൻ്റ് ഓഫ് ഒറിജിൻ ഡെസ്റ്റിനേഷൻ റിലേറ്റഡ് അഡാപ്റ്റേഷൻ ഫോർ ട്രാഫിക് ഒപ്റ്റിമൈസേഷൻ) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം. ഓരോ ജങ്ഷനുകളിലെയും വാഹനങ്ങളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ സ്വയം സിഗ്നലുകളിൽ മാറ്റം വരുത്തി വാഹനങ്ങൾ കടത്തിവിടുന്നതാണ് രീതി.
ആദ്യഘട്ടത്തിൽ ശോലെ സർക്കിൾ, കെൻസിങ്ടൺ റോഡ് ജംക്‌ഷൻ, 80 അടി റോഡ് ജംക്‌ഷൻ, ഇന്ദിരാനഗർ എന്നിവയുൾപ്പെടെ 10 ജംക്‌ഷനുകളാണ് പരിശോധനയ്ക്കായി ഏറ്റെടുത്തത്. എന്നാൽ ഇവിടെ നടത്തിയ ട്രയൽ റൺ പരാജയപ്പെടുകയായിരുന്നു.
പുതിയ സംവിധാനം പ്രവർത്തനം ആരംഭിക്കുന്നതോടെ സിഗ്നലുകളിൽ നിർത്തിയിടേണ്ടിവരുന്ന വാഹനങ്ങളുടെ തിരക്ക് 30 ശതമാനം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. റോഡിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന സെൻസറുകളിൽ നിന്ന് എത്ര വാഹനങ്ങളാണ് സിഗ്നലുകളിൽ കാത്തുകിടക്കുന്നതെന്നും ഏത് ഭാഗത്തേക്കാണ് വാഹനങ്ങൾ കൂടുതലായി പോകുന്നതെന്നും കണ്ടെത്താനാകും.
റോഡുമുറിച്ച് കടക്കുന്ന കാൽനടക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാണ് പുതിയ സംവിധാനം. മുഴുവൻ കാൽനട യാത്രക്കാരും സുരക്ഷിതമായി റോഡുമുറിച്ച് കടന്നശേഷം മാത്രമേ പച്ച സിഗ്നൽ തെളിയൂ. ട്രയൽ റൺ പരാജയപ്പെട്ടതിനാൽ പദ്ധതി നടപ്പാക്കുന്നത് വൈകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
TAGS: BENGALURU | TRAFFIC
SUMMARY: Japanese signal trials fail,full rollout in Bengaluru put on hold
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…