ബെംഗളൂരു : നായർ സേവാ സംഘ് കർണാടക യശ്വന്തപുര കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 13-ന് രാവിലെ 10 മുതൽ ജാലഹള്ളി എം.ഇ.എസ്. റോഡിലെ ശ്രീ മുത്യാലമ്മ ദേവീക്ഷേത്രത്തിൽ നടക്കും. പുലർച്ചെ നാലിന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. പൂലൂർ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്കു തുടക്കമാകും. തുടർന്ന് പ്രസാദ ഊട്ട് നടക്കും.
പൊങ്കാലമഹോത്സവത്തിന്റെ കൂപ്പണുകളുടെ വിതരണം മുത്യാലമ്മ ദേവീക്ഷേത്രം പ്രസിഡന്റ് വാസുവിനും മുൻ കോർപ്പറേറ്റർ മമത വസുവിനും നൽകിക്കൊണ്ട് നായർ സേവാ സംഘ് കർണാടക വൈസ് ചെയർമാൻ ബിനോയ് എസ്. നായർ നിർവഹിച്ചു.പരിപാടിക്ക് കരയോഗം പ്രസിഡന്റ് പി.ആർ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി സുരേഷ് ജി. നായർ, ഖജാൻജി വിക്രമൻപിള്ള, കൺവീനർ ബിജുപാൽ, ബോർഡ് ഖജാൻജി പി.കെ. മുരളീധരൻ, ധനേഷ് കുമാർ, രാജീവ്, ശ്രീധരൻ നായർ, കെ. കൃഷ്ണൻകുട്ടി, പദ്മകുമാർ, രാമൻ നായർ, വിമലാ നായർ എന്നിവർ നേതൃത്വം നൽകി. പൊങ്കാല ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. ഫോൺ: 9902576565, 9481483324, 9886853439, 9686663943.
<BR>
TAGS : RELIGIOUS | NSSK
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍ റണ്‍ നടത്തി. 8 കോച്ചുകള്‍ ഉള്ള റാക്കാണ്…