Categories: KERALATOP NEWS

ജീപ്പില്‍ സാഹസിക യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി എംവിഡി

പാലക്കാട്‌: ജീപ്പില്‍ സാഹസിക യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഞായറാഴ്ചയാണ് സംഭവം. വണ്ടിപ്പെരിയാര്‍-വള്ളക്കടവ് റൂട്ടില്‍ ഓഫ് റോഡ് ജീപ്പില്‍ യുവാക്കള്‍ അപകട യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

ജീപ്പ് ഉടമയോട് വാഹനവുമായി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. 7 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ജീപ്പിന് മുകളിലെ ഷീറ്റുകള്‍ എടുത്ത് മാറ്റിയ ശേഷം വാഹനത്തില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു. പിറകിലുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

TAGS : MVD | PALAKKAD | JEEP
SUMMARY : MVD has taken action against the youth who went on an adventure in a jeep

Savre Digital

Recent Posts

കോഴിക്കോട് പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍…

7 minutes ago

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം

കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.…

1 hour ago

ഷാര്‍ജയില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയില്‍

ഷാർജ: ഷാർജയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ്…

2 hours ago

സ്വര്‍ണവിലയിൽ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയിൽ വര്‍ധനവ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കൂടിയത്. 72,160 രൂപയാണ്…

2 hours ago

ബിന്ദുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കും.…

3 hours ago

ഡോ.മിനി കാപ്പന് കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല; വി സി ഉത്തരവിറക്കി

തിരുവനന്തപുരം: ഡോ. മിനി കാപ്പന് കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല നല്‍കി വി സി ഉത്തരവിറക്കി. നേരത്തെ മിനി കാപ്പന്…

4 hours ago