ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നവജാതശിശുവിനെ രക്ഷിച്ചു

ബെംഗളൂരു: ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നവജാതശിശുവിനെ രക്ഷപ്പെടുത്തി. സർജാപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കത്രിഗുപ്പെ ദിന്നെ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. രാവിലെ 9 മണിയോടെ നാട്ടുകാരാണ് കുഞ്ഞിനെ പാതി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇവർ ഉടൻ പോലീസിനെയും മറ്റ്‌ ഗ്രാമവാസികളെയും വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുഴിച്ചിട്ടതെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും, മാതാപിതാക്കൾക്ക് സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. കുഞ്ഞിനെ ചികിത്സയ്ക്കായി ബൊമ്മസാന്ദ്രയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: BENGALURU | CRIME
SUMMARY: Alert villager rescues newborn baby buried alive in Bengaluru

Savre Digital

Recent Posts

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കൊച്ചി: ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് നാളെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ആ​ലു​വ​യി​ൽ പാ​ലം ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ബു​ധ​നാ​ഴ്ച…

5 hours ago

29-ാമത് വിസ്‌ഡം പ്രോഫ്കോൺ ഒക്ടോബർ 10,11,12 തീയതികളിൽ മംഗളൂരുവില്‍

ബെംഗളൂരു: വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ വിദ്യാർഥികളുടെ ആഗോള സമ്മേളനമായ പ്രോഫ്കോണിന്റെ 29-ാമത് പതിപ്പ് ഒക്ടോബർ 10,…

5 hours ago

‘സാനുമാസ്റ്റർ ധിഷണയുടെ സൂര്യശില’-പുകസ അനുസ്മരണം

ബെംഗളൂരു: സൗമ്യവും ദീപ്തവുമായ ജ്ഞാനസാന്നിധ്യമായി മലയാളത്തിന്റെ സാംസ്കാരിക ധൈഷണിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വഴിവിളക്കായിരുന്നു എം കെ സാനുമാസ്റ്ററെന്ന് പുകസ ബംഗളൂരുവിന്റെ…

5 hours ago

സിപിഐ നേതാവും ഹോസ്‌ദുർഗ്‍ മുൻ എംഎൽഎയുമായ എം നാരായണൻ അന്തരിച്ചു

കാസറഗോഡ്‌: ഹോസ്ദുർഗ് മുൻ എംഎൽഎ എം നാരായണൻ(69) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് അന്ത്യം. 2001 ലും 2006…

6 hours ago

തണ്ടപ്പേര് സർട്ടിഫിക്കറ്റിന് 50,000 രൂപ കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. യനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസിനെയാണ് വിജിലൻസ് പിടികൂടിയത്.…

6 hours ago

കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്തമഴയെ തുടര്‍ന്ന് നാളെ കാസറഗോഡ്‌, തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്‌: ജില്ലയില്‍…

7 hours ago