തിരുവനന്തപുരം: കേരളത്തിൽ ജൂണ്‍ 2ന് തന്നെ സ്‌കൂളുകള്‍ തുറക്കാനാണ് നിലവിലുള്ള തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിന് ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ദിവസത്തില്‍ മാറ്റം വേണോ എന്ന് തീരുമാനിക്കും.
പതിനാലായിരം സ്‌കൂള്‍ കെട്ടിടങ്ങളുണ്ടായിട്ടും ഈ കാറ്റില്‍ ഒരു സ്‌കൂള്‍ കെട്ടിടത്തിന് പോലും തകരാറുണ്ടായിട്ടില്ല. അടിസ്ഥാന വികസന സൗകര്യത്തിന് വേണ്ടി കഴിഞ്ഞ നാളുകളില്‍ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. ഇപ്പോള്‍ സ്‌കൂളുകളില്‍ ഷെഡുകള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.
ഹൈസ്‌കൂള്‍ സമയക്രമ വിവാദത്തോടും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകള്‍ തന്നെയാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകളാണ്. പിന്നാലെ കോടതി നിർദേശപ്രകാരം കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ നല്‍കിയ റിപ്പോർട്ടാണ് ഇന്നലെ അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
TAGS : V SHIVANKUTTY
SUMMARY : Minister V Sivankutty says schools will open on June 2nd
ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…
ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…
തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…