വഞ്ചിയൂര്‍ കോടതിയില്‍ മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ നിയമ മന്ത്രി പി രാജീവ് സന്ദര്‍ശിച്ചു. ഗൗരവമേറിയ വിഷയമാണിതെന്നും കേരളത്തില്‍ ഇതിന് മുമ്പ് ഇങ്ങനെ കേട്ടിട്ടില്ലെന്നും സന്ദര്‍ശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു,
പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും കുറ്റവാളികളാണ്. പോലീസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബാര്‍ കൗണ്‍സില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എല്ലാം മറന്ന് അഭിഭാഷക സമൂഹവും ഒറ്റക്കെട്ടായി അക്രമിക്കപ്പെട്ട പെണ്‍കുട്ടിയോടൊപ്പം നില്‍ക്കണമായിരുന്നു. കോടതികളില്‍ ഇന്റേര്‍ണല്‍ കമ്മിറ്റികള്‍ വേണോ എന്നുള്ളത് പരിശോധിക്കും. ജൂനിയര്‍ അഭിഭാഷകര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രക്ഷപ്പെടാന്‍ സഹായിച്ചവരും നിയമത്തിന്റെ പരിധിയില്‍ വരണം. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും കുറ്റവാളികളാണെന്നും മന്ത്രി പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Assault on junior lawyer is a serious matter: Minister P Rajeev
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…