Categories: KERALATOP NEWS

ജൂലായ് ഒന്നിന് കോളേജുകളില്‍ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി ആര്‍. ബിന്ദു

കേരളം: കേരളത്തിൽ ജൂലായ് ഒന്നാം തീയ്യതി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ആര്‍ ബിന്ദു. നാല് വര്‍ഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ സർവകലാശാലയില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. സ്‌കൂളുകളില്‍ പ്രവേശനോത്സവം നടത്തുന്നത് പോലെയായിരിക്കും കോളേജുകളിലും. നാട്ടിലെ ജനപ്രതിനിധികളെയും അറിയപ്പെടുന്നവരെയും രക്ഷിതാക്കളെയും എല്ലാം കോളജുകളില്‍ പ്രവേശനോത്സവത്തിനു ക്ഷണിക്കുമെന്നും സംസ്ഥാനതല പരിപാടിയുടെ ലൈവ് പ്രദര്‍ശനം ഓരോ സ്ഥലത്തും നടത്താമെന്നും മന്ത്രി പറഞ്ഞു.

ഇക്കൊല്ലം സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഏകീകൃത കലണ്ടര്‍ നടപ്പാക്കുമെന്നും പരീക്ഷകള്‍ക്കു പുറമേ കലാ, കായിക മത്സരങ്ങളും ഒരേ സമയത്തു നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

 

Savre Digital

Recent Posts

ഓണാവധി; ബെംഗളൂരുവില്‍ നിന്നും പാലക്കാട് വഴി മംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് മംഗളൂരുവിനും ബെംഗളൂരുവിനും ഇടയില്‍ പാലക്കാട് വഴി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഞായറാഴ്ച…

55 minutes ago

രാഹുല്‍ മാങ്കൂട്ടം കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു

തിരുവനന്തപുരം: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല. രാഹുല്‍…

1 hour ago

കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന റാക്കറ്റിലെ കണ്ണിയായ മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയുന്ന റാക്കറ്റിലെ അംഗം മംഗളൂരുവില്‍ അറസ്റ്റിലായി. കൊച്ചി മട്ടാഞ്ചേരിയിലെ മൗലാന ആസാദ് റോഡ്…

2 hours ago

കുന്ദലഹള്ളി കേരള സമാജം പുസ്തകചർച്ച

ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. ബെംഗളൂരു മലയാളിയായ സതീഷ് തോട്ടശ്ശേരിയുടെ 'പവിഴമല്ലി പൂക്കുംകാലം' എന്ന…

3 hours ago

നടന്‍ വിശാലിന് 47ാം വയസ്സിൽ പ്രണയസാഫല്യം; നടി ധൻസികയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു

ചെന്നൈ: തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ വിവരം താരങ്ങൾ തന്നെയാണ് സമൂഹ…

3 hours ago

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്റ്റോക്ക്‌യാർഡിൽ തീപിടിത്തം

കോഴിക്കോട്: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കോഴിക്കോട് ഫറോക്കിലുള്ള സ്റ്റോക്ക്‌യാർഡിൽ തീപിടിത്തം.നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ മൂന്ന് ജോലിക്കാർക്ക് സമരമായ…

3 hours ago