ലണ്ടൻ: യു.എസ് സൈന്യത്തിന്‍റെ രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ തടവിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി. ബ്രിട്ടനിലെ ബെൽമാർഷ് ജയിലിൽ കഴിയുകയായിരുന്ന അസാൻജ് ജയിൽമോചിതനായെന്നും പിന്നാലെ ആസ്ട്രേലിയയിലെ വീട്ടിലേക്ക് മടങ്ങിയെന്നും വിക്കിലീക്സ് അറിയിച്ചു. അഞ്ച് വർഷത്തിലേറെയായുള്ള ജയിൽവാസത്തിനൊടുവിലാണ് ജാമ്യം.
2010ൽ യുഎസ് ഇന്റലിജൻസ് വിവരങ്ങൾ ചോർത്തിയ സംഭവത്തിനു ശേഷമാണ് ഇദ്ദേഹം ലോകശ്രദ്ധയിലെത്തുന്നത്. ബാഗ്ദാദിലെ യുഎസ് വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളും, അഫഗാൻ, ഇറാഖ് യുദ്ധങ്ങളുടെ രേഖകളും, രഹസ്യ നയതന്ത്ര സന്ദേശങ്ങളുമെല്ലാം ചോർത്തിയ സംഭവം അമേരിക്കയെ പ്രതിരോധത്തിലാക്കിയിരുന്നു.
അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ അവരുടെ രഹസ്യങ്ങൾ പുറത്തുവിട്ടതിന്റെ പേരിൽ അധികാരകേന്ദ്രങ്ങൾ അസാൻജിനെ കുറ്റവാളിയായാണ് കാണുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള അവകാശപ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും അസാൻജിന് താരപരിവേഷം ലഭിച്ചു. ഈ താരപരിവേഷം യുഎസ്സിന്റെ നീക്കങ്ങൾക്കു മേൽ സമ്മർദ്ദമാകുകയും ചെയ്തിരുന്നു.
<br>
TAGS : JULIAN ASSANGE | WIKILEAKS
SUMMARY : Julian Assange has been released from prison
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…