Categories: KERALATOP NEWS

ജെസ്‌നയുടെ തിരോധാനത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമം; ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി പിതാവ്

മകളുടെ തിരോധാനത്തില്‍ വർഗീയ മുതലെടുപ്പിന് ശ്രമം നടന്നെന്ന് ജെസ്നയുടെ പിതാവ് ജെയിംസ്. ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നു. ജെസ്നയെ കാണാതായതിന്റെ ചുരുളുകള്‍ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ട്. സി.ബി.ഐയെ കുറ്റപ്പെടുത്തുന്നില്ലെന്നും നല്‍കിയതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ജെയിംസ് പറഞ്ഞു.

കേസ് അന്വേഷിച്ച സി.ബി.ഐയെ കുറ്റപ്പെടുത്താനില്ല. അവര്‍ തങ്ങള്‍ സംശയിക്കുന്ന ജെസ്‌നയുടെ സുഹൃത്തിന്റെയടക്കം നുണ പരിശോധന നടത്തി. സി.ബി.ഐ. കേസ് അവസാനിപ്പിക്കാന്‍ പോകുന്നെന്ന സാഹചര്യത്തിലാണ് ഞങ്ങള്‍ അന്വേഷണം ആരംഭിച്ചത്. ഏജന്‍സികള്‍ക്ക് സമാന്തരമായി തങ്ങള്‍ ഒരു ടീമായി അന്വേഷണം നടത്തിയിരുന്നു.

എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും ഞാനും ടീമും ചേര്‍ന്ന് ക്രോസ് ചെക്ക് ചെയ്തു. സി.ബി.ഐ. വിട്ടുപോയ ചില കാര്യങ്ങളിലൂടെ ഞങ്ങള്‍ അന്വേഷണം നടത്തി. കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു എന്നും അദ്ദേഹം പറഞ്ഞു.

The post ജെസ്‌നയുടെ തിരോധാനത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമം; ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി പിതാവ് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

കേരളത്തില്‍ 15 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ് അനുവദിച്ച് റെയിൽവേ. ധനുവച്ചപുരം മുതൽ കണ്ണൂർ വരെയാണ് പുതുതായി…

39 minutes ago

തൃശൂർ കുന്നംകുളത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂര്‍: കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ…

1 hour ago

ബെ​​ള​​ഗാ​​വി​​ ഫാ​​ക്ട​​റി​​യി​​ൽ ബോയിലർ സ്ഫോടനം: മരണം എട്ടായി

ബെംഗളൂരു: ബെ​​ള​​ഗാ​​വി​​യി​​ൽ പ​​ഞ്ച​​സാ​​ര ഫാ​​ക്ട​​റി​​യി​​ൽ ബോ​​യി​​ല​​ർ പൊ​​ട്ടി​​ത്തെ​​റി​​ച്ചുണ്ടായ അപകടത്തില്‍ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം എ​​ട്ടാ​​യി. മാ​​രാ​​കും​ബി​​യി​​ലെ ഇ​​നാം​​ഗാ​​ർ ഷു​​ഗ​​ർ ഫാ​​ക്ട​​റി​​യി​​ൽ ബു​​ധ​​നാ​​ഴ്ച​​യാ​​ണ്…

2 hours ago

അനധികൃത സ്വത്ത് സമ്പാദനം: പി.വി. അൻവറിനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പിവി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)…

2 hours ago

ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സിലെ പ്ര​തി കോ​ർ​പ​റേ​ഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാ​നാ​ർ​ഥി

ബെംഗളൂരു: ആ​ക്ടി​വി​സ്റ്റ് ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ശ്രീ​കാ​ന്ത് പം​ഗാ​ർ​ക്ക​ർ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ജ​ൽ​ന കോ​ർ​പ​റേ​ഷ​നി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിയായി മത്സരിക്കുന്നു.…

2 hours ago

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബെംഗളൂരു-കൊല്ലം, ബെംഗളൂരു-കണ്ണൂർ…

3 hours ago