ന്യൂഡൽഹി: ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ 2025 സെഷൻ 2 ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. പേപ്പർ 1 (ബി.ഇ/ബി.ടെക്) ഫലം മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടത്. അതേസമയം, പേപ്പര്‍ രണ്ട് (ബി ആര്‍ക്/ബി പ്ലാനിങ്) എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
പരീക്ഷയില്‍ 24 പേര്‍ 100 ശതമാനം മാര്‍ക്ക് നേടി. രാജസ്ഥാന്‍, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. അതിൽ രണ്ടുപേർ പെൺകുട്ടികളാണ്. കേരളത്തില്‍ നിന്ന് ആര്‍ക്കും മുഴുവന്‍ മാര്‍ക്ക് ലഭിച്ചിട്ടില്ല.
കേരളത്തിൽ നിന്ന് കോഴിക്കോട് സ്വദേശിയായ അക്ഷയ് ബിജു ആണ് ഒന്നാം സ്ഥാനം നേടിയത്. 99.9960501 ആണ് ഈ മിടുക്കന്റെ സ്കോർ.
വെബ്സൈറ്റിൽ അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് സ്കോർകാർഡുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഫലമറിയാം.
<br>
TAGS : JEE MAIN | EXAMINATIONS
SUMMARY : JEE Main Exam Result; A native of Kozhikode became the first in Kerala
റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…
ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…
ബെംഗളൂരു: ഓണം നന്മയുടെ സമത്വത്തിൻ്റെ, സാഹോദര്യത്തിൻ്റെ പ്രതീകമാണെന്നും കാലത്തിൻ്റെ മാറ്റത്തിൽ പഴയ ഓണമുഖം മാറിയെങ്കിലും ഓരോ മലയാളി ഹൃദയങ്ങളും ഓണത്തിൻ്റെ…
ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അഞ്ച്…
കൊല്ലം: ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മലയാളി 15 വർഷത്തിന് ശേഷം പിടിയിലായി. കൊല്ലം കുളക്കട സ്വദേശി സുരേന്ദ്രനാണ് പിടിയിലായത്.…
ന്യൂയോർക്ക്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിർപ്പുകളെ അവഗണിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു.…