Categories: TOP NEWS

ജോലിക്കാർക്കെല്ലാം 9 ദിവസം അവധി; പ്രഖ്യാപനവുമായി മീശോ, കമ്പനിക്ക് അഭിനന്ദനപ്രവാഹം

ന്യൂഡൽഹി: രാജുത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ‘മീശോ’ അവരുടെ ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ അവധി അനുവദിച്ചു. ജീവനക്കാർക്ക് സ്വയം റിഫ്രെഷ് ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക അവധി. ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് വരെയാണ് ലീവ് അനുവദിച്ചിരിക്കുന്നത്. ഈ അവധിക്കാലത്ത് കമ്പനി ജീവനക്കാരുമായി ജോലിയുമായി ബന്ധപ്പെട്ട് ആശയവിനിമയമോ മറ്റ് ചോദ്യങ്ങളോ ഒന്നുമുണ്ടാകില്ലെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

വിൽപന മേഖലയിൽ ഈ വർഷം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതിനെ തുടർന്നാണ് മീശോ ജീവനക്കാരുടെ ഈ ‘നീണ്ട അവധിക്ക്’ തീരുമാനമായത്. അതിനിടയിൽ പൂജ അവധികളും കവറായി പോകും. ജോലിയും വ്യക്തിപരവും പ്രൊഫഷണൽ ജീവിതവും സംതുലനം ചെയ്തുനടക്കണം എന്നത് കമ്പനിയുടെ നയമാണ്, അതിനാൽ തന്നെ ഈ ദിവസങ്ങളിൽ ഒരു ഫോൺ കോളോ സന്ദേശവുമുണ്ടാകില്ല.

മീശോയുടെ ഈ നീക്കം സമൂഹമാധ്യമങ്ങളിൽ വലിയ കൈയ്യടി നേടി. ചർച്ചകൾക്കും കാരണമായി. ഇതിനെ പ്രശംസിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളാൽ നിറയുകയാണ് ചില കമ്യൂണിറ്റി ഗ്രൂപുകൾ. ഏതായാലും അവധി കളറാക്കാൻ നാലഞ്ച് ദിവസം അധികം നൽകിയത് മൂലം മീശോ പ്രതീക്ഷിച്ചതിലും വലിയ കവറേജാണ് ലഭിച്ചത്.

ഇത് നാലാം വർഷമാണ് കമ്പനി റീസെറ്റ് ആൻ്റ് റീചാർജ് എന്ന പേരിൽ തങ്ങളുടെ ജീവനക്കാർക്കായി തുടർച്ചയായ അവധി പ്രഖ്യാപിക്കുന്നത്. ഈ വർഷത്തെ മെഗാ ബ്ലോക്ബസ്റ്റർ സെയിലിൽ വൻ ലാഭം നേടാനായതോടെയാണ് കമ്പനി ജീവനക്കാർക്ക് അവധി അനുവദിച്ചിരിക്കുന്നത്.തൊഴിലിടത്തെ മാനസിക സമ്മർദ്ദം വലിയ തോതിൽ ചർച്ചയാകുന്ന കാലത്ത് മീശോ മുന്നോട്ട് വെച്ച മാതൃകയെ നിരവധി പേരാണ് അനുകൂലിച്ചത്. മറ്റ് കമ്പനികളും ഈ മാതൃക പിന്തുടരണമെന്ന ആവശ്യവും ഇവർക്കുണ്ട്.

വസ്ത്രങ്ങളും വീട്ടുസാധനങ്ങളും തുടങ്ങി ഒട്ടുമിക്ക വസ്തുക്കളും വിൽക്കുന്ന ഇ- പ്ലാറ്റ്ഫോമാണ് മീശോ. ഇന്ത്യയിലെമ്പാടും ഇവർക്ക് സർവീസുണ്ട്. തുച്ഛമായ വിലയ്‌ക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്യുമെന്നതാണ് മീശോയുടെ പ്രത്യേക​ത. എല്ലാ വീട്ടിലും ഒരു മീശോ ഉത്പന്നമെങ്കിലും ഉണ്ടാകുന്ന അവസ്ഥയിലേക്ക് കമ്പനി വളർന്നുകഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പിടിപ്പത് പണിയാണ് മീശോയിലെ ജീവനക്കാർക്ക്. ഈ സാഹചര്യത്തിലാണ് നീണ്ട അവധി.
<br>
TAGS : ONLINE SHOPPING | MEESHO
SUMMARY : 9 days off for all employees; Meesho with the announcement, the company received an outpouring of congratulations

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

7 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

8 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

9 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

10 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

10 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

11 hours ago