Categories: KARNATAKATOP NEWS

ജോലി നൽകിയില്ലെങ്കിൽ വോട്ടും നൽകില്ല; പ്രതിഷേധവുമായി ഷുഗർ ഫാക്ടറിക്കായി ഭൂമി നൽകിയവർ

ബെംഗളൂരു: ജോലി നൽകിയില്ലെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രതിഷേധവുമായി കർണാടകയിൽ പഞ്ചസാര ഫാക്ടറിക്കായി ഭൂമി നൽകിയവർ. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) ഏറ്റെടുത്ത മൈസൂരു വരുണയിലെ അളഗഞ്ചി ഗ്രാമത്തിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.

ഷുഗർ ഫാക്ടറിക്ക് വേണ്ടി തങ്ങളുടെ ഭൂമിയേറ്റടുത്തപ്പോൾ സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിച്ചില്ല എന്നാണ് പരാതി. ജോലി അടക്കമുള്ളവ വാഗ്ദാനം ചെയ്തതിന് പുറത്താണ് ഭൂമി നൽകിയതെന്നും എന്നാൽ ഷുഗർ ഫാക്ടറി തുടങ്ങിയതിന് ശേഷം സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ഇവർ ആരോപിച്ചു.

രണ്ട് മാസത്തിലേറെയായി ബന്നാരി അമ്മൻ പഞ്ചസാര ഫാക്ടറിക്ക് പുറത്ത് ജോലി ആവശ്യപ്പെട്ട് സമരം ചെയ്യുകയാണ് അളഗഞ്ചി ഗ്രാമവാസികൾ. ചാമരാജ നഗർ ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ബോസിന് വേണ്ടി പ്രദേശത്ത് പ്രചാരണം നടത്തുമ്പോൾ മുൻ സ്ഥലം എംഎൽഎയും മുഖ്യമന്ത്രിയുടെ മകനുമായ യതീന്ദ്ര സിദ്ധരാമയ്യയ്‌ക്കെതിരെ ഇവർ രോഷാകുലരാവുകയും ഗ്രാമത്തിൽ ആരും വോട്ട് ചെയ്യില്ലെന്ന് പറഞ്ഞു തിരിച്ചയക്കുകയും ചെയ്തു.

The post ജോലി നൽകിയില്ലെങ്കിൽ വോട്ടും നൽകില്ല; പ്രതിഷേധവുമായി ഷുഗർ ഫാക്ടറിക്കായി ഭൂമി നൽകിയവർ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

വാഹനാപകടം: റിയാദില്‍ മലയാളിയടക്കം നാല് പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…

13 minutes ago

നടി ആര്യ ബാബു വിവാഹിതയായി; വിവാഹ ചിത്രങ്ങൾ പുറത്ത്

കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…

2 hours ago

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച്‌ വിദ്യാര്‍‌ഥി

ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…

3 hours ago

ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…

3 hours ago

പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…

3 hours ago

ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് നാലുകിലോ അരി; പ്രഖ്യാപനവുമായി മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…

4 hours ago