ബെംഗളൂരു: ജോലി നൽകിയില്ലെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രതിഷേധവുമായി കർണാടകയിൽ പഞ്ചസാര ഫാക്ടറിക്കായി ഭൂമി നൽകിയവർ. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) ഏറ്റെടുത്ത മൈസൂരു വരുണയിലെ അളഗഞ്ചി ഗ്രാമത്തിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
ഷുഗർ ഫാക്ടറിക്ക് വേണ്ടി തങ്ങളുടെ ഭൂമിയേറ്റടുത്തപ്പോൾ സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിച്ചില്ല എന്നാണ് പരാതി. ജോലി അടക്കമുള്ളവ വാഗ്ദാനം ചെയ്തതിന് പുറത്താണ് ഭൂമി നൽകിയതെന്നും എന്നാൽ ഷുഗർ ഫാക്ടറി തുടങ്ങിയതിന് ശേഷം സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ഇവർ ആരോപിച്ചു.
രണ്ട് മാസത്തിലേറെയായി ബന്നാരി അമ്മൻ പഞ്ചസാര ഫാക്ടറിക്ക് പുറത്ത് ജോലി ആവശ്യപ്പെട്ട് സമരം ചെയ്യുകയാണ് അളഗഞ്ചി ഗ്രാമവാസികൾ. ചാമരാജ നഗർ ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ബോസിന് വേണ്ടി പ്രദേശത്ത് പ്രചാരണം നടത്തുമ്പോൾ മുൻ സ്ഥലം എംഎൽഎയും മുഖ്യമന്ത്രിയുടെ മകനുമായ യതീന്ദ്ര സിദ്ധരാമയ്യയ്‌ക്കെതിരെ ഇവർ രോഷാകുലരാവുകയും ഗ്രാമത്തിൽ ആരും വോട്ട് ചെയ്യില്ലെന്ന് പറഞ്ഞു തിരിച്ചയക്കുകയും ചെയ്തു.
The post ജോലി നൽകിയില്ലെങ്കിൽ വോട്ടും നൽകില്ല; പ്രതിഷേധവുമായി ഷുഗർ ഫാക്ടറിക്കായി ഭൂമി നൽകിയവർ appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച് സിപിഐ. സിപിഐ സംസസ്ഥാന കൗണ്‍സില്‍ അംഗാമണ്…
ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…