തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. പെരിബസാര്‍ കാട്ടുപറമ്പിൽ ഷാനീര്‍ (50) ആണ് മതിലകം പോലീസിന്റെ പിടിയിലായത്. കെടിഡിസിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്.
ശാന്തിപുരം പള്ളിനട കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിമില്‍ നിന്ന് പലതവണയായി പ്രതി 19 ലക്ഷം രൂപ തട്ടിയെടുത്തത്. മുഹമ്മദ് ഇബ്രാഹിമിന്റെ മകന് നിഹാലിന് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്. തുടര്‍ന്ന് വാങ്ങിയ തുക തിരികെ കൊടുക്കാതിരിക്കാനായി നിഹാലിനെ ലഹരിമരുന്നുകേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു.
മാര്‍ച്ച് 27-ന് നിഹാലിനെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും ഇയാളുടെ ബാഗില്‍ മയക്കുമരുന്ന് ഉണ്ടെന്ന് റെയില്‍വേ പോലീസ് ഉള്‍പ്പെടെ വിളിച്ച് വിവരം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിഹാലിനെയും പിതാവിനെയും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പോലീസ് പരിശോധിച്ചു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.
വീണ്ടും കുമരകത്ത് പോസ്റ്റിങ് ആയിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ നാലിന് നിഹാലും പിതാവും വീട്ടില്‍ നിന്ന് ഇറങ്ങി മതിലകം അഞ്ചാംപരത്തിയില്‍ എത്തിയപ്പോള്‍ എക്സൈസ് പരിശോധന നടത്തി. ഇതിന് പിന്നിലും ഷാനീര്‍ ആയിരുന്നെന്ന് പോലീസിന് സൂചന ലഭിച്ചു. തുർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
TAGS : LATEST NEWS
SUMMARY : Accused arrested for duping youth of lakhs by promising him a job
ബെംഗളൂരു: തമിഴ്നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…