Categories: KERALATOP NEWS

ജോളി മധുവിന്റെ മരണം: കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡന പരാതിയില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയെന്ന് എംഎസ്‌എംഇ മന്ത്രാലയത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. അവധി അപേക്ഷയില്‍ തീരുമാനം വൈകിപ്പിച്ചു എന്നാണ് കണ്ടെത്തല്‍. ആരോഗ്യസ്ഥിതി പരിഗണിക്കാതെ ആയിരുന്നു സ്ഥലംമാറ്റമെന്നും ജോളി തുടർച്ചയായി നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചികിത്സയിലിരിക്കെ എറണാകുളം സ്വദേശി ജോളി മധു മരണപ്പെട്ടത്. കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി ജോളി എഴുതിയ അപൂര്‍ണമായ കത്തും ചികിത്സയിലിരിക്കെ പുറത്തുവന്ന ശബ്ദ സന്ദേശവും ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടന്നത്.

സോണല്‍ ഡയറക്ടർ ജെ.കെ ശുക്ല, ജോയിന്റ് ഡയറക്ടർ പി.ജി തോഡ്കർ, അഡ്മിൻ ഇൻ ചാർജ് സി.യു എബ്രഹാം എന്നിവർക്കെതിരെ റിപ്പോർട്ടില്‍ പരാമർശമുണ്ട്. അര്‍ബുദ ബാധിതയായ ജോളി മധുവിന്‍റെ അവധി അപേക്ഷയില്‍ തീരുമാനം വൈകിപ്പിച്ചു എന്നാണ് കണ്ടെത്തല്‍.

സ്ഥാപനത്തിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടനയം നടപ്പാക്കിയില്ലെന്നും ആരോഗ്യസ്ഥിതി പരിഗണിക്കാതെ ആയിരുന്നു സ്ഥലംമാറ്റമെന്നും ജോളി തുടർച്ചയായി നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കയർ ബോർഡ് ചെയർമാന് എതിരെയും ജോളി മധുവിന്റെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ചെയർമാൻ നിപുൻ ഗോയലിനെതിരെ റിപ്പോർട്ടില്‍ പരാമർശമില്ല.

TAGS : LATEST NEWS
SUMMARY : Jolly Madhu’s death: Investigation commission submits report on labor harassment complaint at Coir Board

Savre Digital

Recent Posts

ആന്തരിക രക്തസ്രാവം; ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ ഐസിയുവില്‍

സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന‌മത്സരത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കേറ്റ പരുക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. സിഡ്നിയില്‍‌ ഇന്ത്യയുടെ ഫീല്‍ഡിങ്ങിനിടെ…

51 minutes ago

സൂര്യകാന്ത് മിശ്രയെ പിൻഗാമിയായി നിർദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്

ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. കേന്ദ്ര സർക്കാരിനാണ് ഇതുസംബന്ധിച്ചുള്ള…

1 hour ago

കരൂര്‍ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങളെ വിജയ് സന്ദര്‍ശിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ തിക്കിലും തിരക്കിലും പെട്ട് കൃത്യം ഒരു മാസത്തിന് ശേഷം, തമിഴക വെട്രി…

3 hours ago

മീൻ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കാലിടറി വീണ് മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: അർത്തുങ്കലില്‍ മത്സ്യബന്ധനത്തിനിടെ വള്ളത്തില്‍ നിന്ന് തെറിച്ച്‌ കടലില്‍ വീണ മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി…

3 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്. ഗ്രാമിന് 105 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ വില കുറഞ്ഞു…

4 hours ago

ഛത്തീസ്ഗഡിൽ 21 കൂടി മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്പുർ: ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾക്കൂടി ആയുധം വച്ച് കീഴടങ്ങി. സംസ്ഥാനത്തെ കാങ്കർ ജില്ലയിലാണ് സി.പി.ഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ്…

5 hours ago