ബെംഗളൂരു: നെലമംഗല ജോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തെറാപ്യൂട്ടിക് ഡയറ്റ് (ചികിത്സാ ഭക്ഷണക്രമം) അനുസരിച്ച് തയ്യാറാക്കിയ ഭക്ഷണ പദാർഥങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. വിളർച്ച, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, പ്രമേഹരോഗികൾ എന്നിവർക്കുള്ള വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ വിദ്യാർഥികൾ ക്രമീകരിച്ചു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണങ്ങൾ എന്നിവയും പ്രദര്‍ശനത്തില്‍ ഉൾപ്പെടുത്തിയിരുന്നു.
ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ അഡ്വ. സാജു ടി. ജോസഫ് പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പ്രൊഫ. എബനേസർ, വൈസ് പ്രിൻസിപ്പാൾ മേരി വർഗീസ് എന്നിവരുടെ നിർദേശപ്രകാരം അമൃത, ആർച്ച, അജിത്ത്, ബോബിൻ, ബിജു, സോന സി.ജെ, സുരേഷ്, കൃപ ജോസഫ്, മറിയ ജോർജ് എന്നിവരാണ് ഭക്ഷണ ക്രമം ഒരുക്കുന്നതിന് നേതൃത്വം നൽകിയത്.
<br>
TAGS : INSTITUTIONS | JOSCO NELMANGALA
SUMMARY : Therapeutic diet rganized t at Josco Institutions
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…