ബെംഗളൂരു: യുഎസ് ശതകോടീശ്വരൻ ജോർജ്ജ് സോറോസിന്റെ പിന്തുണയുള്ള ബെംഗളൂരുവിലെ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് (ഒഎസ്എഫ്) എന്ന സംഘടനയുടെയും ബെംഗളൂരുവിലെ ചില അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളിലാണ് പരിശോധന. വിദേശനാണ്യ ലംഘനങ്ങൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് പരിശോധനകൾ നടത്തിയതെന്നും ഒഎസ്എഫും ചില അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കമ്പനി ഫെമ മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന രീതിയിൽ ചില ഗുണഭോക്താക്കൾ ഈ ഫണ്ടുകൾ ഉപയോഗിച്ചെന്നതാണ് കേസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെക്കുറിച്ച് ഒഎസ്എഫ് പ്രതികരിച്ചിട്ടില്ല.
TAGS: ED RAID
SUMMARY: ED Raid in companies supported by George soros
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…
റോഡ് ഐലണ്ട്: അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…
ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…
ബെംഗളൂരു: കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം. വെള്ളിയാഴ്‌ച ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം വന്നത്. ചെന്നൈയിൽ…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ജനുവരി 6നു മു ഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി കോൺഗസ് എംഎൽഎ ഇക്ബാൽ ഹുസൈൻ. സിദ്ധരാമയ്യയല്ല ഡി…
ബെൻഗാസി സിറ്റി: ലിബിയയിൽ ഇന്ത്യൻ ദമ്പതികളെയും മൂന്ന് വയസുകാരിയായ മകളെയും അക്രമികൾ തട്ടിക്കൊണ്ടുപോയി. ഗുജറാത്തിലെ മെഹ്സാന സ്വദേശി കിസ്മത് സിംഗ്…