ബെംഗളൂരു: ബെംഗളൂരുവിൽ ജ്വല്ലറി ഉടമയെ തോക്ക് ചൂണ്ടി കവർച്ച ചെയ്തു. മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര മെയിൻ റോഡിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയുടമ രാഹുലിനെ ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപ വിലമതിക്കുന്ന 750 ഗ്രാം സ്വർണമാണ് രണ്ടംഗ സംഘം കവർച്ച ചെയ്തത്.
ചൊവ്വാഴ്ച രാത്രി 9.15 ഓടെ കടയിൽ അതിക്രമിച്ച് കയറിയ ഇരുവരും രാഹുലിനും ജീവനക്കാർക്കും നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇരുവരും ജ്വല്ലറി ട്രേകൾ ഒരു ബാഗിലാക്കി 30 മിനുട്ടിനുള്ളിൽ തന്നെ കടന്നുകളഞ്ഞു. കവർച്ച ദൃശ്യം സിസിടിവി കാമാറകളിൽ പതിഞ്ഞിരുന്നു. പ്രതിയെ തിരിച്ചറിയാൻ പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
ബൈക്കിലാണ് ഇരുവരും കടയിലേക്ക് എത്തിയത്. ഹെൽമെറ്റ് ധരിച്ചതിനാൽ ഇവരുടെ മുഖം വ്യക്തമല്ല. പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി സംഭവസ്ഥലം സന്ദർശിച്ചു. പ്രതികളെ കണ്ടെത്താൻ രണ്ട് ടീമുകൾ രൂപീകരിച്ചതായും അന്വേഷണം ഊർജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.
TAGS: BENGALURU UPDATES | CRIME | THEFT
SUMMARY: Two loots jwellery after threating owner
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…