ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ സോലിങ്കന്‍ നഗരത്തില്‍ ആഘോഷ പരിപാടിക്കിടെ ഉണ്ടായ കത്തി ആക്രമണത്തില്‍ മൂന്ന് പേര് മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. സോലിങ്കന്‍ നഗരം സ്ഥാപിച്ചതിന്റെ 650-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടിക്കിടെ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി പത്തോടെയാണ് ആക്രമണമുണ്ടായത്. അക്രമിയെ കണ്ടെത്താന്‍ ഹെലിക്കോപ്റ്ററുകളടക്കം ഉപയോഗിച്ച് പോലീസ് തിരച്ചില്‍ തുടങ്ങി. ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ റോഡുകള്‍ അടയ്ക്കുകയും ജനങ്ങള്‍ വീടുകളില്‍തന്നെ കഴിയണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
സോലിങ്കന്‍ നഗരം സ്ഥാപിച്ചതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം നീളുന്ന പരിപാടികളാണ് അധികൃതര്‍ സംഘടിപ്പിച്ചിരുന്നത്. ആക്രമണത്തെത്തുടര്‍ന്ന് ആഘോഷപരിപാടികള്‍ പൂര്‍ണമായും റദ്ദാക്കി.
<BR>
TAGS : GERMANY | ATTACK
SUMMARY : Burning during celebrations in Germany; Three people died and four people were seriously injured
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…