Categories: TOP NEWS

ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം

തിരുവനന്തപുരം; നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം.നഴ്സിംഗിൽ ബി.എസ് സി / പോസ്റ്റ് ബി.എസ് സി വിദ്യാഭ്യാസ യോഗ്യത അല്ലെങ്കിൽ ജി.എൻ.എം യോഗ്യതയ്ക്കു ശേഷം രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി 2 യോഗ്യതയുള്ളവർക്കും മുൻഗണനയുണ്ട്. പ്രായപരിധി 38 വയസ്. താത്പര്യമുളളവർ triplewin.norka@kerala.gov.in ലേക്ക് വിശദമായ സി.വി, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുള്ള മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 10നകം അപേക്ഷിക്കണം.

.ർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ഭാഷാ പരിശീലനത്തോടൊപ്പം പ്ലേസ്മെന്റ്, നഴ്സിങ് രജിസ്ട്രേഷന്‍, വീസ ഉള്‍പ്പെടെയുളള യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിലും സമഗ്രമായ സഹായം പദ്ധതിവഴി ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : NORKA ROOTS | CAREER
SUMMARY : 100 Nurses Vacancy in Care Homes in Germany

 

Savre Digital

Recent Posts

സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…

16 minutes ago

കാത്തിരിപ്പിന് അവസാനം; ഏഴ് വര്‍ഷത്തിന് ശേഷം കാമരാജ് റോഡ് വീണ്ടും തുറന്നു

ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…

38 minutes ago

ആന്റണി രാജു അയോഗ്യൻ; എംഎൽഎ സ്ഥാനം നഷ്ടമാകും, അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…

58 minutes ago

വെനസ്വേലന്‍ പ്രസിഡന്റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ​യ്‌​ക്കെ​തി​രെ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി​ അ​മേ​രി​ക്ക

വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…

1 hour ago

കുറ്റ്യാടി പുഴയിൽ പെൺകുട്ടി മുങ്ങിമരിച്ചു

കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ കൂട്ടുകാരികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്. മണ്ണൂരിലെ ബന്ധുവീട്ടില്‍…

3 hours ago

അധ്യാപക നിയമനം; കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇടത്…

3 hours ago