കൊച്ചി: എമ്പുരാൻ വിഷയത്തില്‍ പ്രതികരിച്ച് നടൻ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയില്‍ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മള്‍ തീരുമാനിക്കണം. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദമാണ്. സൈബർ ആക്രമണം അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു. എമ്പുരാന്റെ ഉള്ളടക്കത്തെച്ചൊല്ലി വിവാദം കനക്കുകയാണ്. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാനും തീരുമാനിച്ചിരുന്നു. സംഭവത്തില്‍ മോഹൻലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.
TAGS : ASIF ALI
SUMMARY : Actor Asif Ali supports Empuran
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോഗമിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേല്‍ക്കർ. എന്യൂമറേഷൻ ഫോം ആദ്യഘട്ടം…
ബെംഗളൂരു: കർണാടകയിലെ ഹാസനില്‍ മലയാളി വിദ്യാർഥികളുമായെത്തിയ പഠനയാത്ര സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 15 പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ജില്ലയിലെ വടകരയിൽ…
ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ ഹെയ്സൽ…
തിരുവനന്തപുരം: ട്രെയിനില്‍ വെച്ച് അതിദാരുണമായ ആക്രമണത്തിനിരയായി ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന…
ബെംഗളൂരു: തൃശ്ശൂർ കൊടുങ്ങല്ലൂർ നടുമുറിയിൽ പരേതനായ വേലായുധന്റെ ഭാര്യ ഭാർഗവി (70) ബെംഗളൂരുവിൽ അന്തരിച്ചു. എംഎസ് പാളയ ബെസ്റ്റ് കൗണ്ടിയിലായിരുന്നു…
പാലൻപൂർ: ഗുജറാത്തിലെ അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച രാത്രി മൊദാസയില്‍ നിന്ന്…