മദ്യപാനത്തിനിടെ ടച്ചിങ്‌സ് എടുത്തതിന്റെ പേരിലുള്ള തർക്കത്തിനൊടുവിൽ ബാറിന് മുന്നിൽ കൂട്ടയടി. പത്തനംതിട്ട കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡിന് സമീപത്തെ അമല ബാറിന് മുന്നിലായിരുന്നു അടി. തിങ്കളാഴ്ച രാത്രി 9.15നായിരുന്നു സംഭവം. മൂന്നംഗങ്ങളുള്‍പ്പെടുന്ന രണ്ട് സംഘങ്ങള്‍ തമ്മിലായിരുന്നു തര്‍ക്കം. പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുണ്‍, ശ്യാം എന്നിവര്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്.ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ ഒരാളുടെ തലപൊട്ടി.
മൂന്നുപേർ വീതമുള്ള രണ്ട് സംഘങ്ങൾ ഈ ബാറിൽ മദ്യപിക്കാനെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇടയ്ക്ക് ഒരാൾ ടേബിൾ മാറി ടച്ചിങ്സ് എടുത്തു. ഇതോടെ സംഘങ്ങൾ തമ്മിൽ വാക്കേറ്റമായി. പിന്നാലെ ജീവനക്കാർ ഇടപെട്ട് രണ്ട് സംഘത്തിലെയും ആളുകളെ ബാറിൽ നിന്ന് ഇറക്കിവിട്ടു. പുറത്തിറങ്ങിയതോടെ ഇവർ അടി തുടങ്ങി. അതും പൊരിഞ്ഞ അടി. സംഘത്തിലുണ്ടായിരുന്ന ഷൈജു, അരുൺ, ശ്യാം എന്നിവരെ നിലത്തിട്ട് ഹെൽമറ്റുകൊണ്ട് അടിച്ചു ചതച്ചു.
ഒടുവിൽ കാഴ്ചക്കാർ ഇടപെട്ട്, അടിക്കുന്ന മൂന്നംഗ സംഘത്തെ സ്ഥലത്തു നിന്ന് വിരട്ടി വിട്ടു. അടികൊണ്ടു വീണവരിൽ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. അടികൊണ്ട മൂന്നാമൻ ശ്യാം സ്ഥലത്തുനിന്നു രക്ഷപെടുകയും ചെയ്തു. നന്നുവക്കാട് സ്വദേശികളായ സിജു വി ജോസ്, ഷിബു, മലയാലപ്പുഴ താഴം സ്വദേശി അഭിലാഷ് എന്നിവരാണ് ആക്രമണത്തിലെ പ്രതികൾ. ഇവരിൽ രണ്ടുപേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
<BR>
TAGS : KERALA | PATHANAMTHITTA
SUMMARY : Controversy over Touchings; Clash in front of the bar
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…
തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ്…
തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ഇനി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ്…
മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ്…