ടാറ്റൂ പാർലറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: ടാറ്റൂ പാർലറുകൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ടാറ്റൂ ചെയ്യുന്നതിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെ നടത്തിയ പരിശോധനകളിൽ ടാറ്റൂ മഷി സാമ്പിളുകളിൽ 22തരം ലോഹങ്ങൾ കണ്ടെത്തിയതായും, സൂക്ഷ്മാണുക്കളും ഘനലോഹങ്ങളും മൂലമുണ്ടാകുന്ന ചർമ്മരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.

കർണാടകയിലുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ടാറ്റൂ മഷി പരിശോധനകൾ നടത്തിയിട്ടുണ്ട്. ടാറ്റൂ മഷി സാമ്പിളുകളിൽ 22തരം ഹാനികാരകമായ ലോഹങ്ങൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവന് ജീവന് വരെ അപകടമായേക്കാമെന്ന് റാവു പറഞ്ഞു. ഇഡലി നിർമാണത്തിൽ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചതിനു തൊട്ടുപിന്നാലെയാണിത്. ആരോഗ്യത്തിന് ഹാനികരമായ പ്ലാസ്റ്റിക് വസ്തുക്കൾ ഇഡ്ഡലി തയ്യാറാക്കുന്നതിൽ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയതോടെയായിരുന്നു സർക്കാർ നടപടി. സംസ്ഥാനത്തുടനീളം എല്ലായിടത്തും ഭക്ഷണവും മറ്റുമായി ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുകയാണ്. ആരോഗ്യത്തിനു അപകടരമായേക്കാവുന്ന എല്ലാത്തരം വസ്തുക്കൾക്കും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

TAGS: KARNATAKA | TATTOO
SUMMARY: Govt plans to introduce tattoo parlour regulations

Savre Digital

Recent Posts

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

15 minutes ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

27 minutes ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

40 minutes ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…

1 hour ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

1 hour ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

2 hours ago