ബെംഗളൂരു: ടിസിഎസ് വേള്‍ഡ് 10 കെ റണ്ണിന്റെ ഭാഗമായി നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തി. പുലര്‍ച്ചെ അഞ്ചുമണി മുതല്‍ രാവിലെ 10 മണി വരെയാണ് പാര്‍ക്കിംഗ്, ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാര്‍ മെമ്മോറിയല്‍ ജംഗ്ഷന്‍, അനസ്വാമി മുതലിയാര്‍ റോഡ്, സെന്റ് ജോണ്‍സ് റോഡ്, വീലേഴ്‌സ് റോഡ്, അജന്ത റോഡ്, കാമരാജ് റോഡ്, കസ്തൂര്‍ബ റോഡ്, എംജി റോഡ്, കബ്ബന്‍ റോഡ്, സെന്‍ട്രല്‍ സ്ട്രീറ്റ് റോഡ്, രാജഭവന്‍ റോഡ്, അംബേദ്കര്‍ റോഡ്, വൈദേഹി ഹോസ്പിറ്റല്‍ റോഡ്, ഹട്‌സണ്‍ സര്‍ക്കിള്‍ എന്നീ ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റണ്ണില്‍ പങ്കെടുക്കുന്നവരുടെ വാഹനങ്ങള്‍ യുബി സിറ്റി, ഫ്രീഡം പാര്‍ക്ക്, ഗരുഡാ മാള്‍, വണ്‍ എംജി ലീഡോ മാള്‍, എംഎസ് ബില്‍ഡിംഗ്, മണിപ്പാല്‍ സെന്റര്‍, ആര്‍മി പബ്ലിക് സ്‌കൂള്‍, സ്വാഗത് മന്ദിര എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
<br>
TAGS : BENGALURU TRAFFIC POLICE | TRAFFIC RESTRICTED
SUMMARY : TCS World 10K Run; Traffic restrictions in the city tomorrow
ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസന്ദ്ര യെല്ലോ ലൈനില്‍ അഞ്ചാമത്തെ മെട്രോ ട്രെയിൻ നവംബർ 1മുതല്‍ ഓടിത്തുടങ്ങും ഇതോ…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിറയൻകീഴ് അഴൂർ സ്വദേശി വസന്ത(77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം…
ബെംഗളൂരു : മുത്തപ്പൻസേവാസമിതി ട്രസ്റ്റിന്റെ 17-മത് മുത്തപ്പൻ തിരുവപ്പന മഹോത്സവം വിവിധ പരിപാടികളോടെ ഫെബ്രുവരി 14,15 തീയതികളിൽ നടത്തും. ഹോറമാവ്…
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ആറ് പാക് സൈനികർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ക്യാപ്റ്റനും ഉൾപ്പെടുന്നു. അഫ്ഗാനിസ്ഥാനുമായി അതിർത്തി…
തിരുവനന്തപുരം: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന…
ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി ഷാജി-പ്രിയ ദമ്പതികളുടെ…