ടി ജെ എസ് ജോർജിന്റെ ഭാര്യ അമ്മു ജോർജ്‌ അന്തരിച്ചു

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോർജിന്റെ ഭാര്യ അമ്മു ജോർജ്‌ (90, അമ്മിണി തോമസ്) അന്തരിച്ചു. അസുഖബാധിതയായി ചകിത്സയിലായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

എറണാകുളം പിറവത്തിനടുത്ത് മാമലശ്ശേരി അനിത്തോട്ടം കുടുംബത്തിൽ മണിതോമസ് ചിന്നമ്മ തോമസ് ദമ്പതികളുടെ മകളാണ്. ആലുവ മഹിളാലയം സ്കൂളിലും ചെന്നെയിലുമായായിരുന്നു വിദ്യാഭ്യാസം. ബെംഗളൂരുവിലായിരുന്നു സ്ഥിരതാമസം. ഭര്‍ത്താവ് ടിജെഎസ് ജോര്‍ജുമൊത്ത് നിരവധി ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

പ്രശസ്ത നോവലിസ്റ്റ് ജീത് തയ്യിൽ, ഷേബ എന്നിവരാണ് മക്കൾ. സംസ്കാര ചടങ്ങുകളില്ല. അന്ത്യാഭിലാഷം അനുസരിച്ച് മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ കെെമാറും.
<BR>
TAGS : OBITUARY
SUMMARY : TJS George’s wife Ammu George passes away

Savre Digital

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88)  ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…

4 hours ago

ചിത്രീകരണത്തിനിടെ അപകടം; വിനായകൻ ആശുപത്രിയിൽ

കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…

4 hours ago

ക്രിസ്മസ്-പുതുവത്സര തിരക്ക്: മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍  അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…

5 hours ago

മംഗളൂരു സർവകലാശാലയ്ക്ക് കീഴിലെ 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടുന്നു

ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…

5 hours ago

സമസ്ത ശതാബ്ദി സന്ദേശ യാത്ര; അനുഗമിച്ച് ബെംഗളൂരു എസ്.വൈ.എസ്

ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…

5 hours ago

മ​ണ്ഡ​ല​പൂ​ജ 26നും 27​നും; ശ​ബ​രി​മ​ല​യി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് 26നും 27​നും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തും. വെ​ർ​ച​ൽ ക്യൂ, ​സ്‌​പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണം…

5 hours ago