Categories: KERALATOP NEWS

ടൂറിസ്റ്റ് ബസില്‍ കേബിള്‍ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ടൂറിസ്റ്റ് ബസില്‍ കേബിള്‍ കുരുങ്ങിയതോടെ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയില്‍ പെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. നൂറനാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ശാന്തമ്മ (53)ആണ് മരിച്ചത്. ചെറുമുഖ വാർഡില്‍ പാറ്റൂർ മഹാദേവ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.

വിവാഹ ഓട്ടം പോയി തിരികെ വരുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുകള്‍ഭാഗം വൈദ്യുതി പോസ്റ്റിലെ കേബിളില്‍ കുരുങ്ങുകയും ബസ് മുന്നോട്ടു പോയപ്പോള്‍ കേബിള്‍ വലിഞ്ഞ് സ്റ്റേവയർ പൊട്ടി വൈദ്യുതി പോസ്റ്റ് നിലം പതിക്കുകയുമായിരുന്നു. ഈ സമയം സഹപ്രവർത്തകർക്കൊപ്പം നടന്നുവരികയായിരുന്ന ശാന്തമ്മയുടെ ദേഹത്തേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്.

ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഓടിക്കൂടിയവരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് വൈദ്യുതപോസ്റ്റ് തടി ഉപയോഗിച്ച്‌ ഉയർത്തിയാണ് ശാന്തമ്മയെ പുറത്തെടുത്തത്. ഉടൻ തന്നെ ഇടപ്പോണിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കഴിഞ്ഞില്ല.

TAGS : LATEST NEWS
SUMMARY : A 53-year-old woman died tragically in Alappuzha after a cable got tangled in a tourist bus and an electric pole fell.

Savre Digital

Recent Posts

വാര്‍ഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍; തുടര്‍നടപടികള്‍ കോടതിയുടെ വിധിപ്രകാരം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…

8 hours ago

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഇന്ത്യ സഖ്യത്തിന് തോൽവി പ്രവചിച്ച് അഭിപ്രായസർവേ

പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…

8 hours ago

കാസറഗോഡ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം

കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…

8 hours ago

നിര്‍ഭയ ഹോമിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസില്‍ സഞ്ജയെ (33…

9 hours ago

താമരശ്ശേരി ബിഷപ്പിന് വധഭീഷണി

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…

10 hours ago

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നരവയസുകാരൻ മരിച്ചു

പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…

10 hours ago