ബെംഗളൂരു: ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ധാർവാഡ്-ഗോവ ഹൈവേയിൽ അൽനാവർ കടബാഗട്ടി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രക്കിലുണ്ടായിരുന്ന ഹനുമന്ത് മല്ലാട് (36), മഹന്തേഷ് ചവാൻ (35), മഹാദേവപ്പ ഹലോല്ലി (35) എന്നിവരാണ് മരിച്ചത്.
ടെമ്പോ ട്രാവലറിലെ യാത്രക്കാർ പരുക്കേറ്റ് ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില അതീവഗുരുതരമാണ്. പുലർച്ചെ രണ്ട് മണിയോടെ സവദത്തിയിലെ സിരാസംഗിയിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ട്രക്ക് വളവിൽ മറിഞ്ഞ് എതിരെ വന്ന ടെമ്പോ ട്രാവലറിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ധാർവാഡ് പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: TT-Canter truck collision claims three lives
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…
ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…
കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങളിലേക്കാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ്…