Categories: KERALATOP NEWS

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് കോടതി തടഞ്ഞു

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. സിനിമയുടെ നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞത്. എറണാകുളം സ്വദേശിയായ ഡോ വിനീത് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ യുജിഎം പ്രൊഡക്ഷൻസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

തന്റെ പക്കല്‍ നിന്നും നിർമ്മാതാവായ യുജിഎം പ്രൊഡക്ഷൻസ് 3.20 കോടി രൂപ വാങ്ങിയെന്ന് എറണാകുളം സ്വദേശിയായ ഡോ വിനീത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ട് ഉത്തരവ് ഇട്ടിരിക്കുന്നത്.

പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും പരാതിക്കാരൻ ആരോപിക്കുന്നുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിയേറ്റർ, ഒ ടി ടി, സാറ്റലൈറ്റ് റിലീസുകള്‍ക്ക് കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം 60 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ്. ജിതിൻ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടോവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്.

TAGS : TOVINO | FILM | COURT
SUMMARY : Court blocks release of Tovino film Ajay’s second theft

Savre Digital

Recent Posts

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും

തിരുവനന്തപുരം: പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ 15 കാരൻ അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നല്‍കും.…

15 minutes ago

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം തലകീഴായി മറിഞ്ഞു. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന്…

47 minutes ago

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ…

2 hours ago

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ ശേഷമാണ് കുറയാന്‍ തുടങ്ങിയത്. ഗ്രാമിന്…

3 hours ago

ചീരാലില്‍ വീണ്ടും പുലിയുടെ ആക്രമണം; പശുക്കുട്ടിക്ക് പരുക്ക്

വയനാട്: ചീരാല്‍ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് കേരള തമിഴ്നാട് അതിർത്തിയായ…

4 hours ago

ഹൃദയാഘാതം; നടി ഷെഫാലി ജാരിവാല അന്തരിച്ചു

മുംബൈ: സംഗീത വിഡിയോ കാന്ത ലാഗയിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 42 വയസ്സായിരുന്നു. വെള്ളിയാഴ്ച…

4 hours ago