Categories: KARNATAKATOP NEWS

ട്യൂഷന് വന്ന വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി; അധ്യാപകൻ പിടിയിൽ

ബെംഗളൂരു: ട്യൂഷൻ ക്ലാസിലേക്ക് വന്ന പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ അധ്യാപകൻ പിടിയിൽ. മാണ്ഡ്യയിലെ അഭിഷേക് ഗൗഡയാണ് (25) അറസ്റ്റിലായത്. ഇയാൾക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പോലീസ് കേസെടുത്തു.

നവംബർ 23-ന് ആണ് അഭിഷേക് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി. ജനുവരി അഞ്ചിന് മാണ്ഡ്യയിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തിയിരുന്നെങ്കിലും അഭിഷേകിനെ പിടികൂടാനായിരുന്നില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിഷേക് പിടിയിലാവുന്നത്. അഭിഷേക് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ബി. ജെ. ലോകേഷ് പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Teacher arrested for abducting girl student

Savre Digital

Recent Posts

എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…

4 minutes ago

ശബരിമല സ്വര്‍ണ മോഷണക്കേസ്: അന്വേഷണസംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…

1 hour ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…

2 hours ago

ദൃശ്യ വധക്കേസ്; പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…

3 hours ago

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…

4 hours ago

ആറുവയസുകാരി ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…

4 hours ago