ബെംഗളൂരു: കർണാടകയിൽ ട്രക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾ മരിച്ചു. ബാഗൽകോട്ട് ബിലാഗി താലൂക്കിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ബദർദിന്നി ഗ്രാമത്തിൽ നിന്നുള്ള യാങ്കപ്പ ശിവപ്പ തോലമാട്ടി (72), ഭാര്യ യലവ്വ (66), മകൻ പുണ്ഡലിക് (40), മകൾ നാഗവ്വ (35), ഭർത്താവ് അശോക് നിങ്കപ്പ ബമ്മണ്ണവർ (48) എന്നിവരാണ് മരിച്ചത്.
യത്നട്ടിയിൽ നിന്ന് ചെളി നിറച്ച് വരികയായിരുന്ന ട്രക്കിന്റെ ടയർ പൊട്ടി റോഡിൽ മറിയുകയായിരുന്നു. ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നുവെന്ന് ബാഗൽകോട്ട് അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രസന്ന ദേശായി പറഞ്ഞു. ചെളിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പുറത്തെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post ട്രക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം appeared first on News Bengaluru.
Powered by WPeMatico
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്നലെ വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം.…
പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും നിറഞ്ഞ സന്ദേശങ്ങൾ പ്രചരിച്ച സംഭവത്തില്‍ രണ്ടുപേർകൂടി…
ബെംഗളൂരു: കര്‍ണാടകയില്‍ പോക്‌സോ കേസുകളില്‍ വര്‍ധനവുള്ളതായി കണക്കുകൾ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 26 ശതമാനത്തിന്റെ…
ബെംഗളൂരു: കര്‍ണാടക നായർ സർവീസ് സൊസൈറ്റി എംഎസ് നഗർ കരയോഗം സെപ്തംബര്‍ 2,3,4 തീയതികളിൽ ആർഎസ് പാളയയിലെ മന്നം മെമ്മോറിയൽ…
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…