പാലക്കാട്: സേലം ഡിവിഷനിൽ പാതകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. നമ്പർ 16843 തിരുച്ചിറപ്പള്ളി ജങ്ഷൻ-പാലക്കാട് ടൗൺ എക്സ്പ്രസ് ഒക്ടോബർ ഒന്നിന് ഉച്ചക്ക് ഒന്നിന് തിരുച്ചിറപ്പള്ളി ജങ്ഷനിൽ നിന്ന് പുറപ്പെടുന്നതിനു പകരം ഉച്ചക്ക് 2.25ന് കരൂരിൽനിന്ന് പുറപ്പെടും. തിരുച്ചിറപ്പള്ളി ജങ്ഷനും കരൂരിനുമിടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
ഒക്ടോബർ 03, 05, 07 തീയതികളിൽ ആലപ്പുഴയിൽനിന്ന് 6.00ന് പുറപ്പെടുന്ന 13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് 45 മിനിറ്റ് വൈകും.
നമ്പർ 18190 എറണാകുളം ജങ്ഷൻ-ടാറ്റാ നഗർ എക്സ്പ്രസ് ഒക്ടോബർ 03, 05, 07 തീയതികളിൽ എറണാകുളത്തുനിന്ന് 7.15ന് പുറപ്പെടുന്നത് 50 മിനിറ്റ് വൈകുകയും പോത്തന്നൂർ, കോയമ്പത്തൂർ ജങ്ഷൻ വഴി തിരിച്ചുവിടുകയും ചെയ്യും. യാത്രക്കാരുടെ സൗകര്യാർഥം കോയമ്പത്തൂർ ജങ്ഷനിൽ അധിക സ്റ്റോപ്പ് ഏർപ്പെടുത്തും.
<BR>
TAGS : RAILWAY | DIVERSION OF TRAINS
SUMMARY :Track repairs; Control in train services
ന്യൂയോർക്ക്: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന്…
മംഗളുരു: നൂറിലേറെപേരുടെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ധര്‍മസ്ഥലയില്‍ മണ്ണുകുഴിച്ചു…
ബെംഗളൂരു: തിരുവനന്തപുരം വെള്ളായണി സ്വദേശി എസ്. രാജേന്ദ്രൻ (83) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ജീവനക്കാരനാണ്. രാമമൂർത്തിനഗർ നാരായണ റെഡ്ഡി…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ നാളെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം…
ബെംഗളൂരു: ശിവമൊഗ്ഗയിൽ ഓടിക്കൊണ്ടിരിക്കെ ബോഗികൾക്കിടയിലെ കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ 2 ഭാഗങ്ങളായി വേർപ്പെട്ടു. തലഗുപ്പ-മൈസൂരു പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപെട്ടത്.…
ബെംഗളൂരു: കെആർ പുരം മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കറുത്ത പെട്ടി കണ്ടെത്തിയതു പരിഭ്രാന്തി പടർത്തി. ഇന്ന് വൈകുന്നേരം 4…