ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന നാലു ട്രെയിന്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. വെള്ളിയാഴ്ച കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി- ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് റദ്ദാക്കി. ജൂലൈ ഒന്നിന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
വ്യാഴാഴ്ചയും ജൂലൈ ഒന്നിനും എറണാകുളത്ത് നിന്ന് രാത്രി 10.25ന് പുറപ്പെടുന്ന എറണാകുളം-കാരൈക്കല്‍ എക്‌സ്പ്രസ് നാഗപട്ടണത്ത് സര്‍വീസ് അവസാനിപ്പിക്കും. ജൂലൈ രണ്ടിന് എറണാകുളത്ത് നിന്ന് രാത്രി 10.25ന് പുറപ്പെടുന്ന എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ് നാഗൂര്‍ വരെയെ സര്‍വീസ് നടത്തൂ.
കാരയ്‌ക്കല്‍ യാര്‍ഡിന്റെ കമ്മീഷനിംഗ് പ്രവൃത്തികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണിത്. ജൂലൈ മൂന്നിന് വൈകുന്നേരം 4.30ന് കാരയ്ക്കല്‍ നിന്ന് പുറപ്പെട്ട് എറണാകുളത്തേക്ക് വരുന്ന എറണാകുളം എക്‌സ്പ്രസ് വൈകുന്നേരം 5.05ന് നാഗപട്ടണത്ത് നിന്നാണ് യാത്ര ആരംഭിക്കുക.
TAGS : TRAIN | KERALA
SUMMARY : Maintenance on track: Four train services have been rescheduled
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…
ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്. കെങ്കേരിക്ക് സമീപത്തുള്ള ജ്ഞാന ഭാരതി ക്യാമ്പസിനുള്ളില്‍ ചൊവ്വാഴ്ച…
തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലെ പാതകളില്‍ ട്രാക്ക് നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകൾ…
ഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ…